Loading ...

Home Europe

അതിര്‍ത്തി പ്രശ്നങ്ങളുണ്ടായാൽ യൂറോപ്യന്‍ യൂണിയൻ രാഷ്ട്രങ്ങള്‍ക്ക് പൊതുവായ പ്രതിരോധ സംവിധാനം വേണമെന്ന് ഫ്രാൻസ്

പാരിസ്: അതിര്‍ത്തിയില്‍ പ്രശ്നമോ അധിനിവേശമോ ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയനിലെ രാഷ്ട്രങ്ങള്‍ക്ക് അടിയന്തര പ്രതിരോധസംവിധാനം വേണമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണ്‍.

'തന്നെ സംബന്ധിച്ചിടത്തോളം, ഒരു പരമാധികാര യൂറോപ്പിന് ഏറ്റവും ഉചിതമായ നിര്‍വചനം,സ്വന്തം അതിര്‍ത്തികള്‍ സുരക്ഷിതമായി സംരക്ഷിക്കാന്‍ സാധിക്കുന്ന യൂറോപ്പ് എന്നാണ്.' മാധ്യമങ്ങളോട് സംസാരിക്കാവേ മക്രോണ്‍ വ്യക്തമാക്കി. അന്താരാഷ്ട്ര അതിര്‍ത്തികള്‍ സുരക്ഷിതമായാലേ ഷെന്‍ഗണ്‍ രാജ്യങ്ങളുടെ അകത്തുള്ള പ്രശ്നങ്ങളും അവസാനിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മധ്യപൗരസ്ത്യ ദേശങ്ങളില്‍ നിന്നുമുള്ള കുടിയേറ്റക്കാരെ ബെലാറസ് അതിര്‍ത്തി കടത്തി യൂറോപ്പിലേക്ക് വിടുന്നുവെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍, ബലാറസ് ഈ ആരോപണം നിഷേധിക്കുകയാണ്. അനധികൃതമായി കടന്നുകയറുന്ന കുടിയേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ യൂറോപ്പ് എപ്പോഴും വൈകുന്നുവെന്നും മക്രോണ്‍ ചൂണ്ടിക്കാട്ടി.


Related News