Loading ...

Home USA

സിഎംഐ സഭയുടെ എക്സലന്‍സി അവാര്‍ഡ് സ്വാമിയച്ചന്

ന്യൂയോര്‍ക്ക്: സിഎംഐ സഭയുടെ 2017 വര്‍ഷത്തെ മികച്ച എക്സലന്‍സി അവാര്‍ഡ് മരണാനന്തര ബഹുമതിയായി സ്വാമിയച്ചനു സമ്മാനിച്ചു. സ്വാമിയച്ചന്‍ സിഎംഐ സഭയ്ക്കും സമൂഹത്തിനും നല്‍കിയ സംഭാവനകളെ മാനിച്ചാണ്.

ജനുവരി നാലിന് എറണാകുളം കാക്കനാട് ചാവറ ഹില്‍സില്‍ നടന്ന ചടങ്ങില്‍ സിഎംഐ പ്രയോര്‍ ജനറാള്‍ റവ. ഡോ. പോള്‍ അച്ചാണ്ടിയില്‍ നിന്നും ഭോപ്പാല്‍ സെന്‍റ് പോള്‍ പ്രൊവിന്‍ഷ്യാള്‍ റവ. à´«à´¾. ജസ്റ്റിന്‍ അക്കര ഏറ്റുവാങ്ങി. 

തൃശൂര്‍ ഒല്ലൂര്‍ പൊറാട്ടുക്കം കുടുംബത്തിലെ പരേതരായ അന്തോണി - - വെറോനിക്ക ദന്പതികളുടെ പത്തു മക്കളില്‍ രണ്ടാമനായിരുന്നു സ്വാമിയച്ചന്‍. സ്വാമിയച്ചന്‍റെ പ്രത്യേക ദൈവിക ഇടപെടല്‍ മൂലം വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയായുടെ ഘാതകന്‍ സമുന്ദര്‍ സിംഗിനുണ്ടായ മാനസാന്തരവും സിസ്റ്റര്‍ മരിയായുടെ കേരളത്തിലുള്ള വീട്ടില്‍ എത്തി മാതാപിതാക്കളോട് മാപ്പപേക്ഷിക്കുകയും ചെയ്തത് ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. 

ഈ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഇറ്റാലിയന്‍ സംവിധായക കാതറിന്‍ മാക്ക് ഗില്‍ (ഹാര്‍ട്ട് ഓഫ് മര്‍ഡറര്‍) എന്ന ഡോക്യുമെന്‍ററി നിര്‍മിച്ചത്. മാര്‍പാപ്പയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്വാമിയച്ചനേയും ഘാതകനേയും സിസ്റ്റര്‍ റാണി മരിയായുടെ സഹോദരി സിസ്റ്റര്‍ സെല്‍മിയേയും റോമിലേക്ക് ക്ഷണിച്ചു പ്രത്യേകം ആദരിച്ചിരുന്നു.

സ്വാമി അച്ചന്‍ ഒറ്റമുണ്ടും ഷാളും ധരിച്ചു നഗ്നപാദനായി അമേരിക്കയില്‍ പര്യടനം നടത്തിയത് അമേരിക്കന്‍ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായിരുന്നു. അമേരിക്കയിലെ വിവിധ ദേവാലയങ്ങളും ജയിലുകളും സന്ദര്‍ശിച്ചു തന്‍റെ ജീവിതാനുഭവം പങ്കിട്ട സ്വാമിയച്ചന്‍ അവസാനമായി അമേരിക്കയില്‍ സന്ദര്‍ശനം നടത്തി നാട്ടില്‍ തിരിച്ചെത്തിയശേഷം മൂന്നു മാസത്തിനുള്ളില്‍ മരണമടയുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് അമേരിക്കയില്‍ വലിയ സുഹൃദ് വലയം സൃഷ്ടിക്കുവാന്‍ കഴിഞ്ഞതായി ന്യൂജേഴ്സിയിലെ സിഎംഐ വൈദികന്‍ പോളി തെക്കനച്ചനും സ്വാമിയച്ചന്‍റെ സഹോദരന്‍ ഡേവിസും അനുസ്മരിച്ചു. മരണാനന്തരം തന്‍റെ മൃതദേഹം മെഡിക്കല്‍ കോളജിനു വിട്ടു കൊടുത്ത് വലിയൊരു മാതൃക കാണിക്കുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Related News