Loading ...

Home Gulf

സൗദി സ്വദേശിവല്‍ക്കരണത്തിന്റെ തോത് 45% ആക്കി

റിയാദ് : സൗദി അറേബ്യയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവല്‍ക്കരണത്തിന്റെ തോത് 45.33% വരെയാക്കി ഉയര്‍ത്തി. നിലവില്‍ ഇത് 35.15% ആണ്. പരിഷ്കരിച്ച സൗദിവല്‍ക്കരണ പദ്ധതി 3 വര്‍ഷത്തിനകം നടപ്പാക്കും.നിയമം പാലിക്കാത്ത സ്ഥാപനങ്ങളെ തരംതാഴ്ത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ മലയാളികളടക്കം ഒട്ടേറെപ്പേര്‍ക്കു ജോലി നഷ്ടപ്പെടും.

സൗദിവല്‍ക്കരണം പാലിക്കാത്ത ചുവപ്പു പട്ടികയിലെ സ്ഥാപനങ്ങള്‍ക്കു പുതിയ തൊഴില്‍ വീസ, വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍, പുതിയ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കല്‍, തൊഴില്‍ മാറ്റം, സ്‌പോണ്‍സര്‍ഷിപ് മാറ്റം എന്നിവ അടക്കം മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങള്‍ വിലക്കും. കമ്ബനി ഉടമയുടെ അനുമതി കൂടാതെ തൊഴിലാളികളെ സ്‌പോണ്‍സര്‍ഷിപ് മാറ്റാനും അനുവദിക്കും.




Related News