Loading ...

Home International

ആണവ കരാര്‍ ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ കടുത്ത നടപടിക്ക്​ മടിക്കില്ലെന്ന് അമേരിക്ക

ആണവ കരാര്‍ ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ കടുത്ത നടപടിക്ക്​ മടിക്കില്ലെന്ന മുന്നറിയിപ്പുമായി അമേരിക്ക.
അടുത്ത ഏതാനും ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണെന്നും ഏതു സാഹചര്യം നേരിടാനും​ സജ്ജമാകണമെന്ന്​ യു.എസ്​ പ്രസിഡന്‍റ് ത​ന്‍റെ സംഘത്തോട്​ നിര്‍ദേശിച്ചു. അതേസമയം അമേരിക്ക ഉപരോധം പിന്‍വലിച്ചാല്‍ ആണവ കരാര്‍ പുന:സ്​ഥാപിക്കാന്‍ വഴിയൊരുങ്ങുമെന്ന്​ ഇറാന്‍ പ്രതികരിച്ചു.

വിയന്നയില്‍ വന്‍ശക്​തി രാജ്യങ്ങളും ഇറാനും തമ്മിലുള്ള ചര്‍ച്ചയില്‍ വേണ്ടത്ര പുരോഗതി പ്രകടമാകാത്ത സാഹചര്യത്തിലാണ്​ സൈനിക നടപടിക്കു പോലും മടിക്കില്ലെന്ന യു.എസ്​ മുന്നറിയിപ്പ്​. നയതന്ത്രനീക്കം പരാജയപ്പെട്ടാല്‍ കൂടുതല്‍ കടുത്ത ഉപരോധങ്ങള്‍ ഉറപ്പാണെന്നും വൈറ്റ്​ ഹൗസ്​ അറിയിച്ചു. ഇതുമായി ബന്​ധപ്പെട്ട്​ യു.എസ്​ ട്രഷറി വകുപ്പ്​ ഉദ്യോഗസ്​ഥരുടെ സംഘം യുഎ.ഇയിലേക്ക്​ തിരിക്കുമെന്നും വൈറ്റ്​ ഹൗസ്​ പ്രതികരിച്ചു. ഇറാന്‍ ഒരു നിലക്കും ആണവായുധം സ്വന്തമാക്കരുതെന്ന നിര്‍ബന്​ധം ബൈഡനുണ്ട്​. ഈ ലക്ഷ്യം നേടാന്‍ സാധ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും അമേരിക്ക സ്വീകരിക്കും. ആഗോള എതിര്‍പ്പ്​ മറികടന്ന്​ ആണവ പദ്ധതിയുമായി മുന്നോട്ടു പോയാല്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന്​ അമേരിക്ക താക്കീത്​ നല്‍കി.

അതിനിടെ അമേരിക്കയുടെയും ഇസ്രയേലി​ന്‍റെയും പ്രതിരോധ മന്ത്രിമാര്‍ ഇറാന്‍ വിഷയത്തില്‍ സുപ്രധാന ചര്‍ച്ചയും നടത്തി. വിയന്ന ചര്‍ച്ച അവസാനിപ്പിച്ച്‌​ ഇറാനെതിരെ സൈനിക നടപടി കൈക്കൊള്ളാന്‍ ഇസ്രായേല്‍ അമേരിക്കയ്ക്കു മേല്‍ സമ്മര്‍ദം കടുപ്പിക്കുകയാണ്​.





Related News