Loading ...

Home International

യു​വാ​വിന്റെ കൊ​ല​പാ​ത​കം; ബം​ഗ്ലാ​ദേ​ശി​ല്‍ 20 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ വ​ധ​ശി​ക്ഷ

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ല്‍ 20 യൂണിവേ​ഴ്​​സി​റ്റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ വ​ധ​ശി​ക്ഷ വി​ധി​ച്ച്‌​ കോ​ട​തി.
2019ല്‍ ​സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ സ​ര്‍​ക്കാ​റി​നെ വി​മ​ര്‍​ശി​ച്ച​തി​ന്​ അ​ബ്രാ​ര്‍ ഫ​ഹ​ദ് എന്ന യു​വാ​വി​നെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ്​ ശി​ക്ഷ. അ​ഞ്ചു പേ​രെ ജീ​വ​പ​ര്യ​ന്തം ത​ട​വി​നും ശി​ക്ഷി​ച്ചു.

ഇ​ന്ത്യ​യു​മാ​യി ന​ദീ​ജ​ലം പ​ങ്കു​വെ​ക്കു​ന്ന ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ച പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഹ​സീ​ന​യെ വി​മ​ര്‍​ശി​ച്ച്‌​ ഫേ​സ്​​ബു​ക്കി​ല്‍ കു​റി​പ്പെ​ഴു​തി മ​ണി​ക്കൂ​റു​ക​ള്‍​ക്ക​ക​മാ​ണ്​ അ​ബ്രാ​ര്‍ ഫ​ഹ​ദ് (21) കൊ​ല്ല​പ്പെ​ട്ട​ത്. യൂ​നി​വേ​ഴ്​​സി​റ്റി ഡോ​ര്‍​മെ​റ്റ​റി​യി​ലാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഭ​ര​ണ​ക​ക്ഷി​യാ​യ അ​വാ​മി ലീ​ഗി​െന്‍റ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യാ​യ ബം​ഗ്ലാ​ദേ​ശ്​ ഛഹ​ത്ര ലീ​ഗി​ലെ 25 വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്രി​ക്ക​റ്റ്​ ബാ​റ്റ്​ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​സ്​​തു​ക്ക​ള്‍ കൊ​ണ്ട്​ അ​ബ്രാ​റി​നെ മ​ര്‍​ദി​ച്ചാ​ണ്​ കൊ​ല​​പ്പെ​ടു​ത്തി​യ​ത്.

ശി​ക്ഷാ​വി​ധി അ​ബ്രാ​റി​െന്‍റ പി​താ​വ്​ ബ​ര്‍​ക​ത്തു​ല്ല സ്വാ​ഗ​തം ചെ​യ്​​തു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളാ​ണ്​ തെ​ളി​വാ​യ​ത്. വി​ധി​ക്കെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്ന്​ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ അ​റി​യി​ച്ചു.

Related News