Loading ...

Home National

ധീര സൈനികർക്ക് വിട; 13 പേരുടെ മൃതദേഹവുമായി വിലാപ യാത്ര സുലൂരിലെ വ്യോമ കേന്ദ്രത്തിലെത്തി

ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് വിടപറഞ്ഞ സംയുക്ത സേനാ മേധാവി ബിപിൻ ലക്ഷ്മൺ സിംഗ് റാവത്തിന്റേതടക്കം 13 പേരുടെയും മൃതദേഹം സുലൂരിലെ വ്യോമ കേന്ദ്രത്തിലെത്തിച്ചു. വെല്ലിങ്ടണിലെ സൈനിക മൈതാനിയിൽ ഗാർഡ് ഓണർ നൽകി റോഡ് മാർഗം വിലാപയാത്രയായാണ് സുലൂരിലെത്തിച്ചത്.
വൈകീട്ട് ആറു മണിയോടെ ഡൽഹിയിലെത്തിക്കും. ഡൽഹി പാലം വിമാനത്താവളത്തിലാണ് മൃതദേഹം എത്തിക്കുക. വ്യോമസേനയുടെ രണ്ടു പ്രത്യേക വിമാനങ്ങളിലാണ് കൊണ്ടുപോകുക.

സുലൂരിലും പരിസരത്തും വിലാപ യാത്രയെത്തിയപ്പോൾ നിരവധി പേർ ആദരാജ്ഞലികളർപ്പിച്ചു. കോയമ്പത്തൂർ സേലം ഹൈവേയിൽ ജനങ്ങൾ തിങ്ങിനിറഞ്ഞിരുന്നു. അതേസമയം അപകടത്തിൽ പരിക്കേറ്റ ക്യാപ്റ്റൻ വരുൺ സിംഗിനെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോയി.

ഇതിനിടെ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേന അന്വേഷണം പ്രഖ്യാപിച്ചതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.

Related News