Loading ...

Home International

ആപ്പിള്‍ എയര്‍ടാഗ് ദുരുപയോഗം ചെയ്‌ത്‌ കള്ളന്‍മാര്‍; മുന്നറിയിപ്പുമായി കാനഡ പോലീസ്

ആഡംബരകാറുകള്‍ മോഷ്ടിക്കാനായി കള്ളന്‍മാര്‍ വന്‍തോതില്‍ ആപ്പിള്‍ എയര്‍ടാഗുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കാനഡ പ്രാദേശിക പോലീസ്.
ആപ്പിള്‍ സമീപകാലത്തായി ലോഞ്ച്​ ചെയ്​ത ട്രാക്കിങ്​ ഡിവൈസായ എയര്‍ടാഗുകളെകുറിച്ചാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വാലറ്റുകളും താക്കോലുകളുമടക്കം നമ്മുടെ നിത്യോപയോഗ സാധനങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും നഷ്ടപ്പെട്ടവ എളുപ്പം തിരിച്ചുപിടിക്കാനുമായി ആപ്പിള്‍ അവതരിപ്പിച്ച ട്രാക്കിങ് ഡിവൈസാണ് ആപ്പിള്‍ എയര്‍ടാഗ്. സ്വകാര്യ വസ്തുക്കളിലടക്കം ഈ ചെറിയ ഉപകരണം ഘടിപ്പിച്ചാല്‍ അവയുടെ സ്ഥാനം സ്​മാര്‍ട്ട്​ഫോണ്‍ ഉപയോഗിച്ച്‌​ ട്രാക്ക് ചെയ്യാന്‍ സാധിക്കും.

എന്നാല്‍, എയര്‍ടാഗിന്‍റെ ഈ സവിശേഷത ദുരുപയോഗം ചെയ്​താണ്​ കാനഡയിലെ കള്ളന്‍മാര്‍ വില കൂടിയ വാഹനങ്ങള്‍ മോഷ്​ടിച്ചത്​. രാജ്യത്തെ യോര്‍ക്​ മേഖലയിലാണ്​ മോഷ്​ടാക്കള്‍ ഇത്തരത്തിലുള്ള ഹൈടെക്​ മോഷണം നടത്തുന്നതായി കണ്ടെത്തിയത്​. യോര്‍ക്കില്‍ സ്ഥിരമായി ലക്ഷ്വറി കാറുകള്‍ മോഷണം പോവുന്നത്​ അന്വേഷിച്ച പോലീസ്​ സംഘം അത്​​ എയര്‍ടാഗ്​ ഉപയോഗിച്ചുള്ള മോഷണമാണെന്ന്​ കണ്ടെത്തുകയായിരുന്നു.

ആഡംബര വാഹനങ്ങള്‍ ആപ്പിള്‍ എയര്‍ടാഗ് ഉപയോഗിച്ച്‌ ട്രാക്ക് ചെയ്യുകയും, അതിലൂടെ ഉടമയുടെ വീടും വാഹനം പാര്‍ക്ക് ചെയ്യുന്നത് എവിടെയാണെന്നും മോഷ്​ടാക്കള്‍ കണ്ടെത്തും. അവസരം കിട്ടുമ്ബോള്‍ കാര്‍ മോഷ്​ടിക്കുകയും ചെയ്യും. നഗരത്തിലെ പാര്‍ക്കിങ് സൗകര്യങ്ങളിലും ഷോപ്പിങ്​ മാളുകളിലും വെച്ചാണ്​ കാറുകള്‍ നോട്ടമിടുന്നത്​. കാറുകളില്‍ പെട്ടന്ന്​ കണ്ടെത്താന്‍ കഴിയാത്ത സ്ഥലങ്ങളിലാണ്​ എയര്‍ടാഗുകള്‍ സ്ഥാപിക്കുന്നത്​.

വിദൂര സ്ഥലങ്ങളില്‍പ്പോലും ആഡംബര കാറുകള്‍ കൃത്യമായി എങ്ങനെ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു എന്ന്​ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ്​ ആപ്പിള്‍ എയര്‍ടാഗുകളിലേക്ക്​ എത്തിച്ചത്​. അത്തരം മോഷ്​ടാക്കള്‍ക്കെതിരെ കാനഡ പോലീസ്​ ജാഗ്രതാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ആപ്പിള്‍ എയര്‍ടാഗ് ഉപയോഗിച്ച്‌ നിലവില്‍ അഞ്ച് മോഷണങ്ങള്‍ നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്​. അതേസമയം, മേഖലയില്‍ നടന്ന മറ്റ് കാര്‍ മോഷണങ്ങളിലും അതേ സംഘത്തിന്​ പങ്കുള്ളതായി സംശയിക്കുന്നു​ണ്ടെന്നും പോലീസ് അറിയിച്ചു.


Related News