Loading ...

Home Gulf

സ്വദേശികളും വിദേശികളും തിരിച്ചറിയില്‍ രേഖ കയ്യില്‍ കരുതണം; മുന്നറിയിപ്പുമായി യുഎഇ

അബുദാബി: സ്വദേശികളും വിദേശികളും തിരിച്ചറിയല്‍ കാര്‍ഡ് കൈയ്യില്‍ കരുതണമെന്ന് യുഎഇ. പുറത്തിറങ്ങുമ്ബോള്‍ നിയമ പാലകര്‍ ആവശ്യപ്പെട്ടാല്‍ ഐഡി കാര്‍ഡ് കാണിക്കണം.

ഇതിനായി എല്ലാ സമയത്തും കാര്‍ഡ് കൈവശം ഉണ്ടായിരിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയമപരമായ നടപടികള്‍ക്ക് അവലംബമാക്കുന്ന ഔദ്യോഗിക രേഖയാണ് ഐഡി കാര്‍ഡെന്നും അധികൃതര്‍ പറഞ്ഞു. കാര്‍ഡ് നഷ്ടപ്പെട്ടാലും ഉപയോഗശൂന്യമായാലും ഒരാഴ്ചയ്ക്കകം ഏറ്റവും അടുത്ത ഇഐഡിഎ കാര്യാലയത്തില്‍ പുതിയ കാര്‍ഡിന് അപേക്ഷ നല്‍കണം.

ഐഡി കാര്‍ഡ് വിവരങ്ങളില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ ഒരു മാസത്തിനകം ഔദ്യോഗിക കേന്ദ്രങ്ങളെ അറിയിച്ച്‌ പുതിയ കാര്‍ഡ് കൈപറ്റണമെന്നും നിര്‍ദ്ദേശമുണ്ട്. സമ്മതപത്രം നല്‍കിയാണ് പുതിയ കാര്‍ഡിന് അപേക്ഷ നല്‍കേണ്ടത്. കാര്‍ഡുടമകള്‍ ഒരു കേന്ദ്രത്തിലും വ്യക്തിഗത രേഖയായ ഐഡി കാര്‍ഡ നല്‍കുകയോ, ഇടപാടുകള്‍ക്ക് പണയം വയ്ക്കുകയോ ചെയ്യാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. കളഞ്ഞു കിട്ടിയ ഐഡി കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നതും നിയമലംഘനമാണ്. ഇത്തരം കാര്‍ഡുകള്‍ ഉപഭോക്തൃ സേവന സെന്ററുകളിലോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ ഏല്‍പിക്കണം. ജോലി മതിയാക്കി രാജ്യം വിടുന്നവര്‍ വിസയോടൊപ്പം ഐഡി കാര്‍ഡ് റദ്ദാക്കണം.

Related News