Loading ...

Home National

ഹരിയാനയിൽ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവികൾ സ്ഥാപിക്കുന്നു

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഔട്ട്‌പോസ്റ്റുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ഹരിയാന ആഭ്യന്തര മന്ത്രിയുടെ നിർദേശം. 2022 ഏപ്രിൽ 1 നകം ക്യാമറകൾ സ്ഥാപിക്കണമെന്ന് അനിൽ വിജ് ആവശ്യപ്പെട്ടു. ഹൈബ്രിഡ് സ്മാർട്ട് സിറ്റി പദ്ധതിക്ക് കീഴിൽ നഗരങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അനിൽ വിജ്. സംസ്ഥാനത്തിലൂടെ കടന്നുപോകുന്ന എല്ലാ ദേശീയ പാതകളിലും ഹെവി വാഹനങ്ങൾക്കുള്ള ഒറ്റവരി പാത മെച്ചപ്പെടുത്തും. ചെറുതും ഇടത്തരവുമായ വാഹനങ്ങൾക്ക് ഒരുതരത്തിലുള്ള പ്രശ്‌നവും ഉണ്ടാകാതിരിക്കാനും റോഡപകടങ്ങൾ തടയാനും ഇത് സഹായിക്കും.

ഹെവി വാഹനങ്ങൾ നിശ്ചിത പാതയിലൂടെ ഓടിച്ചില്ലെങ്കിൽ ഡ്രൈവറിൽ നിന്ന് പിഴ ഈടാക്കണം. ആളുകൾ സുരക്ഷിതമായി വാഹനമോടിക്കാനും സുരക്ഷിതരായിരിക്കാനും ശീലിക്കണമെന്നും മന്ത്രി പറഞ്ഞു. വരും തലമുറയ്ക്ക് ഡ്രൈവിംഗ് പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ ഡ്രൈവിംഗ് പഠിപ്പിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ മന്ത്രിയെ ധരിപ്പിച്ചു.

Related News