Loading ...

Home International

അഫ്ഗാനി അത്ലറ്റുകള്‍ക്ക് ധനസഹായം; 5,60,000 യുഎസ് ഡോളര്‍ നല്‍കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി

ലോസാന്‍: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കായികതാരങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനിച്ച്‌ അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി.
ഇന്നലെ നടന്ന യോഗത്തിലാണ് കമ്മിറ്റി ഇപ്രകാരം ഒരു തീരുമാനമെടുത്തത്. ഏതാണ്ട് 5,60,000 യു.എസ് ഡോളറാണ് ഒളിമ്ബിക് കമ്മിറ്റി ധനസഹായമായി നല്‍കുക.

ഏതാണ്ട് രണ്ടായിരം കഴിവുള്ള കായികതാരങ്ങള്‍ അഫ്ഗാനിസ്ഥാനുണ്ട്. അഫ്ഗാനിസ്ഥാന്‍ ആഭ്യന്തര യുദ്ധത്തിനു ശേഷം തകര്‍ന്നു കിടക്കുന്ന അവസ്ഥയിലായതിനാല്‍, നിലവിലുള്ള സര്‍ക്കാരിന് കായികതാരങ്ങള്‍ക്ക് പരിശീലനത്തിനായി ചിലവഴിക്കാന്‍ പണമില്ല. ആയതിനാല്‍, വരാന്‍പോകുന്ന ശീതകാല ബിജു ഒളിംപിക്സില്‍ മത്സരിക്കാനായി പരിശീലിക്കാനും കൂടി വേണ്ടിയാണ് ധനസഹായം നല്‍കാനുള്ള അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റിയുടെ ഈ തീരുമാനം.

അഫ്ഗാന്‍ ഒളിമ്ബിക് കമ്മിറ്റി, പാരാലിംപിക് കമ്മിറ്റി, ഒളിമ്ബിക്സ് ഇതര ദേശീയ സ്പോര്‍ട്സ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഈ തുകയില്‍ തുല്യമായ അര്‍ഹതയുണ്ടായിരിക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി അധികാരികള്‍ വ്യക്തമാക്കി.

Related News