Loading ...

Home National

മൊബൈല്‍, ഇന്‍റര്‍നെറ്റ് ഉപയോഗം കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന് പഠനം

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണിന്‍റെയും ഇന്‍റര്‍നെറ്റിന്‍റെയും വര്‍ധിച്ച ഉപയോഗം കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന് പഠനം.ദേശീയ ബാലാവകാശ കമീഷന്‍ അടുത്തിടെ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

അയ്യായിരത്തോളം കുട്ടികളാണ് സര്‍വേയില്‍ പങ്കെടുത്തത്. പഠനമനുസരിച്ച്‌ 23.80 ശതമാനം കുട്ടികളും ഉറങ്ങാന്‍ കിടക്കുമ്ബോള്‍ സ്‌മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്. പ്രായത്തിനനുസരിച്ച്‌ ഉപയോഗം വര്‍ധിക്കുന്നു. ഇത് കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നതായാണ് കണ്ടെത്തല്‍.

അനുചിതമായ സമയങ്ങളില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ദോഷകരമായി ബാധിക്കും. കുട്ടികളിലെ ഏകാഗ്രതയുടെ തോത് കുറയുന്നതാണ് അത്തരത്തിലുള്ള ഒരു ആഘാതം. പഠനമനുസരിച്ച്‌, 37.15 ശതമാനം കുട്ടികളില്‍, എപ്പോഴും അല്ലെങ്കില്‍ ഇടയ്ക്കിടെ, സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കാരണം ഏകാഗ്രതയില്‍ കുറവ് വരുന്നു.

കുട്ടികളെ കളികളിലും കായിക വിനോദങ്ങളിലും ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കണമെന്നാണ് പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ ബാലാവകാശ കമീഷന്‍ ശിപാര്‍ശ ചെയ്യുന്നത്. കേന്ദ്ര വനിതാ ശിശുവികസന മന്ത്രി സ്മൃതി സുബിന്‍ ഇറാനി രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.

Related News