Loading ...

Home International

ബീജിങ് ഒളിമ്പിക്സ് ബഹിഷ്കരിച്ച്‌ കാനഡയും

ഒട്ടാവ: 2022 ബീജിങ് ഒളിമ്ബിക്സ് നയതന്ത്രപരമായി ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ച്‌ കാനഡ.പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

'ചൈനയില്‍ നടക്കുന്ന നിരന്തരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തില്‍ കാനഡയ്ക്ക് ആശങ്കയുണ്ട്. ആയതിനാല്‍, ചൈനയില്‍ നടക്കുന്ന ശീതകാല ഒളിമ്ബിക്സില്‍ പങ്കെടുക്കാന്‍ കാനഡ നയതന്ത്രപ്രതിനിധികളുടെ അയക്കുന്നതല്ല' ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

ഉയിഗുര്‍ മുസ്ലീങ്ങളോട് ചൈന ചെയ്യുന്ന ക്രൂരതകളില്‍ പ്രതിഷേധിച്ച്‌ അമേരിക്കയാണ് ആദ്യം ഒളിമ്ബിക്സ് ബഹിഷ്കരിച്ചത്. തൊട്ടുപിറകെ ന്യൂസിലാന്‍ഡ്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളും ഒളിമ്ബിക്സിലേക്ക് നയതന്ത്ര പ്രതിനിധികളെ അയക്കുന്നില്ല എന്ന് തീരുമാനിച്ചു. ഈ പട്ടികയില്‍ അവസാനത്തെ രാജ്യമാവുകയാണ് കാനഡ.


Related News