Loading ...

Home International

റോഹിങ്ക്യക്കാര്‍ ഹിന്ദുക്കളെ കൊന്നൊടുക്കുന്നുവെന്ന് വ്യാജ പ്രചാരണം നടത്തി; ഫേസ്ബുക്കിനെതിരെ പരാതിയുമായി റോഹിങ്ക്യന്‍ കുടിയേറ്റക്കാര്‍

വാഷിംഗ്ടണ്‍ ; ഫേസ്ബുക്ക് വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച്‌ കമ്പനിക്കെതിരെ പരാതിയുമായി റോഹിങ്ക്യന്‍ കുടിയേറ്റക്കാര്‍.യുകെയിലും യുഎസിലും കുടിയേറിപ്പാര്‍ക്കുന്ന റോഹിങ്ക്യക്കാരാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കമ്ബനി 150 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

റോഹിങ്ക്യക്കാര്‍ കലാപം നടത്തുന്നുവെന്നും ഹിന്ദുക്കളെ കൊന്നൊടുക്കുവെന്നുമുള്ള കാര്യങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പ്രചരിക്കുന്നുവെന്ന് ആരോപിച്ചാണ് പരാതി. തങ്ങള്‍ക്കെതിരെ വര്‍ഷങ്ങളായി വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നും ആരോപണമുണ്ട്. മ്യാന്‍മര്‍ വിഷയത്തില്‍ തങ്ങള്‍ക്കെതിരായ വിദ്വേഷപ്രസംഗങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിന് ഫേസ്ബുക്ക് അനുവാദം നല്‍കി. റോഹിങ്ക്യന്‍ മുസ്ലിങ്ങളെ സംബന്ധിച്ച തെറ്റായ വിവരങ്ങളും അവര്‍ക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്നതായ വാര്‍ത്തകളും വര്‍ഷങ്ങളോളം ഫേസ്ബുക്ക് പ്ലാറ്റ്ഫോമിലൂടെ പ്രചരിക്കുന്നതിനെതിരെ കമ്ബനി ഒന്നും ചെയ്തില്ലെന്നും ഇവരുടെ പരാതിയില്‍ പറയുന്നു.

മ്യാന്മറില്‍ നടന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും സമൂഹത്തില്‍ വിദ്വേഷം സൃഷ്ടിക്കുകയും ചെയ്തു എന്നാണ് ആരോപണം. റോഹിങ്ക്യകള്‍ക്കെതിരായ അക്രമത്തിലേയ്‌ക്ക് നയിക്കാവുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യുകയോ അതിനെതിരായ നടപടിയെടുക്കുകയോ ഫേസ്ബുക്ക് ചെയ്തിട്ടില്ലെന്ന് പരാതിയിലുണ്ട്. ബ്രിട്ടനിലെ ഒരു നിയമസ്ഥാപനമാണ് റോഹിങ്ക്യകള്‍ക്ക് വേണ്ടി ഫേസ്ബുക്കിനെ ഇക്കാര്യം അറിയിച്ചത്.

Related News