Loading ...

Home International

കുട്ടികള്‍ക്ക് സന്തോഷവും രക്ഷിതാക്കള്‍ക്ക് ദുഖവും സമ്മാനിച്ച്‌ കിംജോങ് ഉന്നിന്റെ പിറന്നാള്‍, രാജ്യം മുഴുവന്‍ ആഘോഷം

സിയോള്‍ : ഉത്തര കൊറിയയുടെ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ പിറന്നാള്‍ രാജ്യം മുഴുവന്‍ ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി കുട്ടികള്‍ക്കെല്ലാം മധുരപലഹാരങ്ങള്‍ ഉണ്ടാക്കി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കിം ജോങ് ഉന്നിന്റെ ആഗ്രഹം കുട്ടികള്‍ക്ക് സന്തോഷം പകരുമെങ്കിലും, അതില്‍ രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാര്‍ അക്ഷമരാണ്. കാരണം മിഠായികള്‍ നിര്‍മ്മിക്കുന്നതിനുള്ള ചെലവ് ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കുവാനാണ് പ്രാദേശിക ഭരണകൂടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.

മധുരപലഹാരങ്ങള്‍ നിര്‍മ്മിക്കാന്‍ ചേരുവകള്‍ക്കായി പണം നല്‍കണമെന്ന് പ്രാദേശിക ഭരണകൂടങ്ങള്‍ ആവശ്യപ്പെടുന്നതായി റേഡിയോ ഫ്രീ ഏഷ്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനായി ചില പ്രദേശങ്ങളിലെ ഉദ്യോഗസ്ഥര്‍ ഓരോ വീടിനും നികുതി ചുമത്തിയിട്ടുമുണ്ട്. അധികമായി കിട്ടുന്ന ഈ തുക കൊണ്ട് സര്‍ക്കാരുകള്‍ക്ക് മാവും പഞ്ചസാരയും പോലുള്ള മിഠായി ചേരുവകള്‍ വാങ്ങാന്‍ കഴിയും. എന്നാല്‍ ചില പ്രദേശങ്ങളിലെ കുടുംബങ്ങളോട് മിഠായി നിര്‍മ്മാണത്തിന് മുട്ട സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഇത് വിപണികളില്‍ മുട്ടയുടെ ക്ഷാമത്തിന് കാരണമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കിം ജോങ് ഉന്നിന്റെ ജന്മദിനത്തില്‍ കുട്ടികള്‍ക്ക് മിഠായി ഉണ്ടാക്കാനായി അധികാരികള്‍ ജനങ്ങളുടെ പോക്കറ്റടിക്കുകയാണ്.

ഉത്തര കൊറിയയില്‍ 'ജന്മദിന മിഠായി' നല്‍കല്‍ ഭരണകൂടത്തിന്റെ ആദ്യത്തെ ഏകാധിപതിയും കിമ്മിന്റെ മുത്തച്ഛനുമായ കിം ഇല്‍ സുങ്ങിന്റെ ഭരണകാലം മുതലുള്ളതാണ്. എന്നാല്‍ ഉത്തര കൊറിയ കടുത്ത ദാരിദ്രത്തിലും, ഭക്ഷ്യക്ഷാമത്തിലൂടെയും കടന്ന് പോകുന്നതിനാലാണ് മിഠായി വിതരണത്തിനായി പിരിവെടുക്കേണ്ട അവസ്ഥയുണ്ടായത്.

Related News