Loading ...

Home National

ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇനി ബോര്‍ഡിംഗ് സ്റ്റേഷനുകള്‍ മാറ്റാം

ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇനി തങ്ങളുടെബോര്‍ഡിംഗ് സ്റ്റേഷനുകള്‍ മാറ്റാന്‍ കഴിയും.ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് അവരുടെ യാത്ര ആരംഭിക്കുന്നതിന് 24 മണിക്കൂര്‍ മുൻപ്  ബോര്‍ഡിംഗ് സ്റ്റേഷനുകള്‍ മാറ്റാം. ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ നിയമങ്ങള്‍ അനുസരിച്ച്‌ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാര്‍ക്കും തങ്ങളുടെ ബോര്‍ഡിംഗ് സ്റ്റേഷന്‍ മാറ്റുന്നതിനുള്ള സൗകര്യം ലഭ്യമാണ്. എന്നാല്‍ ട്രാവല്‍ ഏജന്റുമാര്‍ വഴി ടിക്കറ്റ്ബുക്ക് ചെയ്യുന്നവര്‍ക്ക്‌ à´ˆ സൗകര്യം ലഭ്യമല്ല.

ഒരു യാത്രക്കാരന്‍ ബോര്‍ഡിംഗ് സ്റ്റേഷന്‍ ഓണ്‍ലൈനിലൂടെ മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്ബ് അത് ചെയ്യണം. ബോര്‍ഡിംഗ് സ്റ്റേഷന്‍ മാറ്റിക്കഴിഞ്ഞാല്‍ പിന്നീട് ആദ്യം നല്‍കിയ ബോര്‍ഡിംഗ് സ്റ്റേഷനില്‍ നിന്ന് യാത്രക്കാര്‍ക്ക് ട്രെയിന്‍ കയറാന്‍ കഴിയില്ല. ഐആര്‍സിടിസിയുടെ നിയമങ്ങള്‍ അനുസരിച്ച്‌, ബോര്‍ഡിംഗ് സ്റ്റേഷനില്‍ ഒരു തവണ മാത്രമേ മാറ്റം വരുത്താന്‍ കഴിയൂ.

ടിക്കറ്റില്‍ മാറ്റം വരുത്താതെ ബോര്‍ഡിംഗ് സ്റ്റേഷന്‍ ഒഴികെയുള്ള മറ്റ് സ്റ്റേഷനുകളില്‍നിന്ന് നിങ്ങള്‍ ട്രെയിനില്‍ കയറുകയാണെങ്കില്‍ പിഴ നല്‍കേണ്ടി വരും. കൂടാതെ ബോര്‍ഡിംഗ് പോയിന്റും പുതുക്കിയ ബോര്‍ഡിംഗ് പോയിന്റും തമ്മിലുള്ള നിരക്കിന്റെ വ്യത്യാസവും നല്‍കേണ്ടിവരും.

അതേസമയം, റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്ന് നേരിട്ടെടുത്ത ടിക്കറ്റാണെങ്കില്‍ ബോര്‍ഡിംഗ് സ്റ്റേഷന്‍ മാറ്റാന്‍ ട്രെയിന്‍ യാത്ര തുടങ്ങുന്ന സ്റ്റേഷനില്‍ അപേക്ഷ നല്‍കണമെന്നാണ് ഐആര്‍സിടിസിയുടെ നിയമം.


Related News