Loading ...

Home National

ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് എയര്‍ സുവിധ പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് എയര്‍ സുവിധ പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍.

ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.
യാത്രക്കാര്‍ വിമാനം കയറുന്നതിന് മുമ്ബ് ആരോഗ്യാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ ആവശ്യമായ രേഖകള്‍ സഹിതം എയര്‍ സുവിധ പോര്‍ട്ടലില്‍ നല്‍കണം.

വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിന് മുമ്ബ് നടത്തിയ പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയാണ് നല്‍കേണ്ടത്. ഇതുപയോഗിച്ച്‌ ഉദ്യോഗസ്ഥര്‍ക്ക് യാത്രക്കാരെ കൃത്യമായി നിരീക്ഷിക്കാനാകും.
നവംബര്‍ 30ന് പുതിയ യാത്രാ മാര്‍ഗരേഖ നിലവില്‍വന്നശേഷം 2021 ഡിസംബര്‍ ഒന്നു മുതല്‍ അഞ്ച് വരെയുള്ള കാലയളവില്‍ 2,51,210 യാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തു. വ്യോമയാന മന്ത്രാലയം വികസിപ്പിച്ച പോര്‍ട്ടല്‍ 2020 ആഗസ്റ്റിലാണ് പ്രവര്‍ത്തനം തുടങ്ങിയത്.

Related News