Loading ...

Home National

സഹകരണ സര്‍വകലാശാല രൂപീകരണം; സ്ഥാപനങ്ങള്‍ക്ക് പ്രഥമ പരിഗണനയെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്ത് സഹകരണ സര്‍വകലാശാലകള്‍ സ്ഥാപിക്കാന്‍ മുന്‍ കൈയെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ.
നിലവില്‍ സഹകരണ സര്‍വകലാശാല രൂപീകരണത്തിന് നിരവധി അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി . സഹകരണ സ്ഥാപനങ്ങള്‍ ആഴത്തില്‍ വേരുറയ്ക്കാന്‍ രാജ്യത്ത് സഹകരണ സര്‍വകലാശാലകള്‍ അനിവാര്യമാണെന്നും അദ്ദേഹം പാര്‍ലമെന്റില്‍ നടന്ന ചോദ്യോത്തര വേളയില്‍ വ്യക്തമാക്കി. ‘സഹകരണ മേഖലയിലെ ഏതെങ്കിലും സ്ഥാപനങ്ങള്‍ ഇത്തരില്‍ ഒരു സര്‍വകലാശാലയുടെ രൂപീകരണത്തില്‍ മുന്‍കൈയെടുത്താല്‍ അവര്‍ക്ക് പ്രഥമ പരിഗണന നല്‍കും’, ഷാ പറഞ്ഞു . പൂണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈകുണ്ഡ് മെഹ്താ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് അടക്കമുള്ള സ്ഥാപനങ്ങള്‍ വിഷയത്തില്‍ പൂര്‍ണ പിന്തുണ നല്‍കി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അതെ സമയം സര്‍ക്കാര്‍ വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News