Loading ...

Home International

ആഗോള താപനം കൂടുന്നു; മത്സ്യസമ്പത്ത് കുറയുന്നു

ഇന്ത്യന്‍ മഹാസമുദ്രത്തിലെ പവിഴപ്പുറ്റുകള്‍ അടുത്ത 50 വര്‍ഷത്തിനുള്ളില്‍ നാശം നേരിടുമെന്ന് പഠനങ്ങള്‍ . കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ലോകത്തിലെ 14 ശതമാനം പവിഴപ്പുറ്റുകളും ഇല്ലാതായെന്ന് അടുത്തിടെ വന്ന പഠന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണിത് .

പവിഴപ്പുറ്റുകളെക്കുറിച്ച്‌ നടത്തിയ പഠനത്തിലാണ് ആശങ്കാജനകമായ ഈ വിവരങ്ങള്‍ ഉള്ളത് . 2009നും 2018നുമിടക്ക് ഏതാണ്ട് 11,700 ചതുരശ്ര കിലോമീറ്റര്‍ പവിഴപ്പുറ്റുകള്‍ ലോകത്താകമാനം ഇല്ലാതായിരുന്നു. എന്നാല്‍ 2070 ഓടെ സെയ്ചില്ലസ് മുതല്‍ ഡെലാഗോവ വരെയുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പവിഴപുറ്റുകള്‍ നാശം നേരിടും. ഇത് ജൈവ വൈവിധ്യങ്ങളില്‍ വ്യതിയാനങ്ങള്‍ വരുത്തുക മാത്രമല്ല, ഒട്ടേറെ പേരുടെ ഉപജീവനമാര്‍ഗം കൂടി ഇല്ലാതാക്കും.

ആഗോള താപനവും മത്സ്യസമ്ബത്തിലെ കുറവും പവിഴപ്പുറ്റുകളുടെ നാശത്തിന് കാരണമാകുന്നുവെന്ന് ജേണല്‍ നാച്വര്‍ സസ്റ്റെയിനബിലിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു. സമുദ്രത്തിന്റെ ഉപരിതല താപനില ഉയരുന്നത് മൂലം പവിഴപ്പുറ്റുകള്‍ക്കുണ്ടാകുന്ന ബ്ലീച്ചിംഗ് പ്രതിഭാസമാണ് പവിഴപ്പുറ്റുകളുടെ നാശനഷ്ടത്തിന് പിന്നിലെ ഏറ്റവും വലിയ ഘടകമെന്നാണ് പഠനത്തില്‍ വ്യക്തമാകുന്നത്. പവിഴപുറ്റുകളുടെ കോശങ്ങളില്‍ ജീവിക്കുന്ന ആല്‍ഗകളെ അവ പുറന്തള്ളുന്നതോടെ ഇവയ്‌ക്ക് വെളുപ്പു നിറമാകുന്നതാണ് ബ്ലീച്ചിങ്

പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ പത്ത് രാജ്യങ്ങളിലുള്ള പവിഴപ്പുറ്റുകളാണ് പഠനസംഘം പരിശോധനയ്‌ക്ക് വിധേയമാക്കിയത് . ദ്വീപ് സമൂഹങ്ങളില്‍ കണ്ടെത്തിയ പവിഴപ്പുറ്റുകള്‍ക്ക് സമുദ്രത്തിലെ ഉയര്‍ന്ന താപനില ഭീഷണിയാകുന്നതായി കണ്ടെത്തി.

തെക്കന്‍ മഡഗാസ്‌കര്‍, മസ്‌കരീന്‍ എന്നിവിടങ്ങളിലെ പവിഴ പുറ്റുകള്‍ ഗുരുതരമായി നാശം നേരിടുന്നതായും വടക്കന്‍ സെയ്ഷെല്‍സിലെയും കിഴക്കന്‍ ആഫ്രിക്കന്‍ തീരപ്രദേശത്തെയും ഏറിയ പങ്ക് പവിഴപ്പുറ്റുകളും നാശത്തെ അഭിമുഖീകരിക്കാനുള്ള സാധ്യതയേറെയാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. അമിതമായ തോതില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനം നടക്കുന്നതിനാലാണ് ഇത്തരമൊരു സാഹചര്യമുണ്ടായത്.

പവിഴപ്പുറ്റുകളുടെ നാശം സമുദ്ര നിരപ്പുയരുന്നതില്‍ നിന്നുള്ള സംരക്ഷണം ഇല്ലാതാക്കും. കടലിലെ ഉപരിതല താപനില തുടര്‍ച്ചയായി ഉയരുന്നതിനിടയിലാണ് പവിഴപ്പുറ്റ് സമ്ബത്തില്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. കാലാവസ്ഥാ വ്യതിയാനമാണ് ലോകത്തിലെ പവിഴപ്പുറ്റ് സമ്ബത്ത് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നും അവര്‍ പറഞ്ഞു. എന്നിരുന്നാലും ആഗോളതാപനത്തിന് അറുതി വരുത്താനായാല്‍ പല മേഖലയിലെയും പവിഴപ്പുറ്റ് സമ്ബത്തിനെ വീണ്ടെടുക്കാനാവുമെന്നും പഠനം പറയുന്നു.


Related News