Loading ...

Home International

ആക്രമണത്തിനു തിരിച്ചടിച്ച്‌ മ്യാന്‍മര്‍ സൈന്യം; 11 പേരെ കത്തിച്ചു കൊലപ്പെടുത്തി

നെയ്പ്യഡോ: മ്യാന്‍മര്‍ സൈന്യം 11 വിപ്ലവകാരികളെ കത്തിച്ചു കൊന്നു. സാഗൈങ്ങ് മേഖലയില്‍, ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.തിങ്കളാഴ്ച രാത്രി, ഞാന്‍ മറ്റ് സൈനികര്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയായാണ് സൈന്യം വിപ്ലവകാരികളെ തിരഞ്ഞു പിടിച്ച്‌ കൊന്നത്. പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സ്, അഥവാ, പിഡിഎഫ് എന്ന സംഘടനയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.

പുക വരുന്നത് കണ്ട് സമീപത്തുള്ള ഗ്രാമവാസികള്‍ ചെന്നു നോക്കിയപ്പോള്‍, കത്തിക്കരിഞ്ഞ 11 മൃതദേഹങ്ങളാണ് കണ്ടത്. കയറിനു പകരം, കേബിള്‍ ഉപയോഗിച്ചാണ് അവരുടെ കൈകാലുകള്‍ ബന്ധിച്ചിരുന്നത്. മൃഗീയമായ പീഡനത്തിന് വിധേയരാക്കിയ ശേഷം ഇവരെ ജീവനോടെ കത്തിച്ചു കൊന്നതാണെന്ന് റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍, ഓങ്ങ് സാന്‍ സൂചിയെ പട്ടാള അട്ടിമറി നടത്തി മ്യാന്‍മര്‍ സൈന്യം പുറത്താക്കിയിരുന്നു. സൂചിയെ അധികാരത്തിലെത്തിക്കാനും ജനാധിപത്യം പുനസ്ഥാപിക്കാനും വേണ്ടി കടുത്ത പ്രക്ഷോഭമാണ് മ്യാന്‍മറില്‍ നടത്തുന്നത്. എന്നാല്‍ ഉരുക്കുമുഷ്ടി കൊണ്ടു വിപ്ലവകാരികളെ അടിച്ചമര്‍ത്തുകയാണ് സൈന്യത്തിന്റെ രീതി

Related News