Loading ...

Home International

അറബ് രാഷ്ട്രങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ ഭക്ഷ്യോത്പന്നങ്ങള്‍ കയറ്റുമതി ചെയ്ത രാഷ്ട്രമായി ഇന്ത്യ

ഡല്‍ഹി: അറബ് രാഷ്ട്രങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ ഭക്ഷ്യോത്പന്നങ്ങള്‍ കയറ്റുമതി ചെയ്ത രാഷ്ട്രമായി ഇന്ത്യ. ബ്രസീലിനെ മറികടന്നാണ് ഇന്ത്യ നേട്ടം കൈവരിച്ചത്. 15 വര്‍ഷത്തിനിടെ ആദ്യമായാണ് കയറ്റുമതിയില്‍ ബ്രസീല്‍ രണ്ടാം സ്ഥാനത്താകുന്നത്. അറബ്-ബ്രസീല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള അനിശ്ചിതത്വങ്ങള്‍ ബ്രസീലിന് തിരിച്ചടിയായെന്നും ഭൂമി ശാസ്ത്രപരമായ ദൂരം വ്യാപാരത്തെ ഏറെ ബാധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം അറബ് ലീഗിലെ 22 രാഷ്ട്രങ്ങളിലേക്ക് ഇറക്കുമതി ചെയ്ത കാര്‍ഷിക വ്യാപാര ഉത്പന്നങ്ങളില്‍ 8.15 ശതമാനമാണ് ബ്രസീലിന്റേത്. ഇന്ത്യയുടേത് 8.25 ശതമാനവും.കോവിഡിന് മുമ്ബ് സൗദി അറേബ്യയിലേക്കുള്ള ബ്രസീലിയന്‍ ചരക്കുകപ്പല്‍ എത്താന്‍ 30 ദിവസത്തെ സമയമാണ് എടുത്തിരുന്നത് എങ്കില്‍ ഇപ്പോഴത് 60 ദിവസമാണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇന്ത്യയില്‍ നിന്ന് ഒരാഴ്ചക്കുള്ളില്‍ പഴം, പച്ചക്കറികള്‍, പഞ്ചസാര, ഇറച്ചി, ധാന്യങ്ങള്‍ എന്നിവ എത്തിക്കാനാകും.

Related News