Loading ...

Home National

ക്രിപ്‌റ്റോയില്‍ പിടിമുറുക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; സമയപരിധി നിശ്ചയിച്ചേക്കും

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ സമയപരിധി നിശ്ചയിച്ചേക്കും.
ക്രിപ്‌റ്റോക്ക് നിരോധനമേര്‍പ്പെടുത്തുന്നതിനുപകരം നിയന്ത്രണംകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നീക്കം.

പുതിയ വ്യവസ്ഥകള്‍ അനുസരിച്ചായിരിക്കും ഭാവിയില്‍ രാജ്യത്ത് ക്രിപ്‌റ്റോ ഇടപാടുകള്‍ നടത്താനാകുക. ഡിജിറ്റല്‍ കറന്‍സികളില്‍നിന്നുള്ള നേട്ടത്തിന് നികുതി ചുമത്താനാണ് സര്‍ക്കാര്‍ ശ്രമം.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ലില്‍ ക്രിപ്‌റ്റോകറന്‍സി എന്നതിനുപകരം ക്രിപ്‌റ്റോ അസറ്റ്-എന്നാകും ഉപയോഗിക്കുക.

ആര്‍ബിഐയുടെ ഡിജിറ്റല്‍ കറന്‍സിയെക്കുറിച്ച്‌ ഈ ബില്ലില്‍ പരാമര്‍ശിക്കുകയുമില്ല.
ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് കഴിഞ്ഞദിസവം ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു.


Related News