Loading ...

Home International

ഗിനിയയില്‍ സൈനിക സാന്നിദ്ധ്യം ഉറപ്പാക്കാന്‍ ചൈന

ഗിനിയ: ആഫ്രിക്കയിലെ ചെറു രാജ്യമായ ഇക്വിറ്റോറിയല്‍ ഗിനിയയില്‍ സ്ഥിര സൈനിക സാന്നിദ്ധ്യം ഉറപ്പാക്കാന്‍ ചൈന നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്.
തുറമുഖ നഗരമായ ബാറ്റ കേന്ദ്രീകരിച്ച്‌ സൈനികത്താവളം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ചൈന എന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം. ഇതോടെ അറ്റ്‌ലാന്റിക് സമുദ്രത്തിലും ചൈനയ്ക്ക് ആധിപത്യം ഉറപ്പിക്കാനാകും. അമേരിക്കയുടെ കിഴക്കന്‍ തുറമുഖത്തിന്റെ നേരെ എതിര്‍ദിശയില്‍ ചൈനീസ് യുദ്ധക്കപ്പലുകള്‍ നങ്കൂരമിടുന്ന സാഹചര്യത്തെ വൈറ്റ്ഹൗസും പെന്റഗണും അതീവ ജാഗ്രതയോടെയാണു കാണുന്നതെന്നാണു റിപ്പോര്‍ട്ട്. ചൈനീസ് നീക്കം തടയാനായി അമേരിക്കന്‍ പ്രിന്‍സിപ്പല്‍ ഡപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് ഒക്ടോബറില്‍ ഇക്വിറ്റോറിയല്‍ ഗിനിയ സന്ദര്‍ശിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related News