Loading ...

Home Gulf

യു.എ.ഇ അവധി ദിനങ്ങളില്‍ മാറ്റം; ഇനി മുതല്‍ ശനി, ഞായര്‍ അവധി

ദുബൈ: യു.എ.ഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ അവധി ദിനങ്ങളില്‍ മാറ്റം. ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും ഇനിമുതല്‍ അവധി.
വെള്ളിയാഴ്​ച ഉച്ചവരെ പ്രവൃത്തി ദിനമായിരിക്കും. നേരത്തെ, വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി. പുതിയ സമയമാറ്റം ദുബൈ ഗവണ്‍മെന്‍റിന്റെ  ജീവനക്കാര്‍ക്കും ബാധകമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജനുവരി ഒന്ന്​ മുതല്‍ പ്രാബല്യത്തില്‍വരും.

വെള്ളിയാഴ്​ച രാവിലെ 7.30 മുതല്‍ ഉച്ചക്ക്​ 12 വരെയാണ്​ പ്രവൃത്തിസമയം. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകുന്നേരം 3.30 വരെ ഓഫിസുകള്‍ പ്രവര്‍ത്തിക്കും. ആഴ്​ചയില്‍ നാലര ദിവസം പ്രവൃത്തിദിനമായ രീതിയിലാണ്​ പുതിയ സജ്ജീകരണം.



Related News