Loading ...

Home National

ശീതകാല സമ്മേളനം ബഹിഷ്‌കരിച്ച്‌ തെലുങ്കാനരാഷ്ട്ര സമിതി

പ്രതിപക്ഷ എം.പിമാരുടെ സസ്‌പെന്‍ഷനിലും സംസ്ഥാനത്തെ നെല്ലുസംഭരണത്തിലെ അനാസ്ഥയിലും പ്രതിഷേധിച്ച്‌ പാര്‍ലമെന്റില്‍ നടക്കുന്ന ശീതകാല സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് തെലങ്കാന രാഷ്ട്ര സമിതി.പാര്‍ലമെന്റ് വളപ്പിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം നടത്തിയാണ് ബഹിഷ്‌കരണം പ്രഖ്യാപിച്ചത്.

അതിനിടെ തെലങ്കാനയില്‍ ലക്ഷക്കണക്കിന് ടണ്‍ നെല്ല് നശിച്ചുപോകുന്നതിനെതിരെ ടിആര്‍എസ് എംപി കെ കേശവ റാവു അടിയന്തിര പ്രമേയം അവതരിപ്പിച്ചിരുന്നു.റൂള്‍ 267 പ്രകാരമാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്.എഫ്സിഐ ധാന്യങ്ങള്‍ സംഭരിക്കാത്തതും സര്‍ക്കാറിന്റെ വിളസംഭരണത്തിലെ അപാകതയുമാണ് തെലുങ്കാനയില്‍ നിന്ന് നെല്ലുസംരഭിക്കാത്തതെന്നുമാണ് ഇതിന് ലഭിച്ച മറുപടിയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസം ബഹളം ഉണ്ടാക്കിയതിന് പ്രതിപക്ഷ പാര്‍ട്ടികളിലെ 12 എംപിമാരെ സമ്മേളനത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. നവംബര്‍ 29 ന് ആരംഭിച്ച ശീതകാല സമ്മേളനം ഡിസംബര്‍ 23 ന് അവസാനിക്കും.

Related News