Loading ...

Home National

നാഗാലാ‌ൻഡ് വെടിവയ്പ്;സൈന്യത്തിനെതിരെ ഗുരുതര ആരോപണവുമായി ഡിജിപി റിപ്പോർട്ട്

നാഗാലാ‌ൻഡ് വെടിവയ്പ്പിൽ സൈന്യത്തിനെതിരെ ഗുരുതര ആരോപണവുമായി ഡി ജി പിയുടെ റിപ്പോർട്ട്. പരിശോധന നടത്താതെയാണ് നാട്ടുകാർക്ക് നേരെ സൈന്യം വെടിവച്ചത്. കൈയിൽ ആയുധങ്ങൾളില്ലാത്ത തൊഴിലാളികൾക്ക് നേരെ പകൽ വെളിച്ചത്തിൽ വെടിവച്ചുവെന്നും ഡി ജി പിയുടെ റിപ്പോർട്ടിൽ പറയുന്നു.

ഇതിനിടെ നാഗാലാൻഡ് വെടിവെപ്പിനെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും സംഘർഷ സാഹചര്യം തുടരുന്നു. നാട്ടുകാർ റോഡ് ഉപരോധിച്ചു. സൈനിക വാഹനങ്ങൾക്ക് നേരെയും പ്രതിഷേധം ഉണ്ടായി. വെടിവെപ്പുണ്ടായ മോൺ ജില്ല ഉൾപ്പെടെ 2 ജില്ലകളിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അഫ്സ്പ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

Related News