Loading ...

Home International

ഉക്രൈനിലെ റഷ്യന്‍ സൈനിക വിന്യാസം; യൂറോപ്യന്‍ സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തി ബൈഡന്‍

ന്യൂയോര്‍ക്ക്: ഉക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ സൈനിക വിന്യാസം നടത്തിയ സംഭവത്തില്‍ യൂറോപ്യന്‍ സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍.വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍, ഇറ്റലിയുടെ പ്രധാനമന്ത്രി മരിയോ ഡ്രാഗി, യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തുടങ്ങിയവര്‍ വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തു. ഉക്രൈന്‍ എന്ന രാഷ്ട്രത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ പരിപൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന് അടിവരയിട്ടുറപ്പിക്കാനാണ് യു.എസ് ഈ യോഗം വിളിച്ചതെന്ന് പശ്ചാത്യ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. രാഷ്ട്ര നേതാക്കളെല്ലാവരും ഉക്രൈന്‍ അതിര്‍ത്തി സംഘര്‍ഷത്തില്‍ തങ്ങളുടെ ആശങ്ക രേഖപ്പെടുത്തി.

ഈ പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗം നയതന്ത്രപരമായാണെന്ന് ഐക്യകണ്ഠേന തീരുമാനിച്ച എല്ലാ നേതാക്കളും, സംയുക്തമായി റഷ്യയെ ഇക്കാര്യത്തിലുള്ള തങ്ങളുടെ അതൃപ്തി അറിയിച്ചിട്ടുണ്ട്. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും കുലുങ്ങാത്ത റഷ്യയെ ഏതു വിധേനയും ഉക്രൈന്‍ അധിനിവേശത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ തന്നെയാണ് യു.എസ് നിയന്ത്രിത സഖ്യം തീരുമാനിച്ചിരിക്കുന്നത്.

Related News