Loading ...

Home USA

ടൂറിസ്റ്റുകളെ വംശീയ വേര്‍തിരിവുകളോടെ ചോദ്യം ചെയ്യുന്നു;ജപ്പാനെതിരെ ആരോപണവുമായി അമേരിക്ക

ട്യോക്യോ: ജപ്പാനിലേക്ക് വരുന്ന വിനോദസഞ്ചാരികളെ വംശീയ വേര്‍തിരിവുകളോടെ ജപ്പാന്‍ പോലീസ് ചോദ്യം ചെയ്യുന്നുവെന്ന് യു.എസ്.
ട്യോക്യോയിലുള്ള യു.എസ് എംബസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തങ്ങളെ പിടിച്ചുനിര്‍ത്തി പോലീസ് ചോദ്യം ചെയ്തുവെന്ന് വിദേശ സഞ്ചാരികള്‍ എംബസിയെ അറിയിച്ചു. എമിഗ്രേഷന്‍ പ്രൂഫ്, കൗണ്‍സിലര്‍ നോട്ടിഫിക്കേഷന്‍ എന്നിവ തടഞ്ഞു നിര്‍ത്തി പോലീസ് ചോദിച്ചുവെന്ന് അമേരിക്കന്‍ പൗരന്മാര്‍ വ്യക്തമാക്കി. ഇത്തരം നീക്കങ്ങളിലൂടെ യു.എസുമായുള്ള ബന്ധം തകര്‍ക്കാനാണ് ജപ്പാന്‍ ശ്രമിക്കുന്നതെന്ന് എംബസി ട്വീറ്റ് ചെയ്തു. യു.എസ് ഇങ്ങനെ പ്രസ്താവനയിറക്കിയതിനു പിന്നാലെ പ്രതികരണവുമായി ജപ്പാന്‍ ഔദ്യോഗിക വക്താവ് രംഗത്തു വന്നു. വംശവും രാജ്യവും നോക്കിയിട്ടല്ല, ഒരു പൗരനെയും ചോദ്യം ചെയ്യുന്നതെന്നും സംശയാസ്പദമായി കാണപ്പെടുന്നവരെ മാത്രമാണ് പോലീസ് ചോദ്യം ചെയ്യുന്നതെന്ന് ഔദ്യോഗിക വക്താവ് ഹിരോകാസു മാട്സുനോ വ്യക്തമാക്കി. എംബസിയുടെ പ്രതികരണം വന്നതോടെ ഒമിക്രോണ്‍ വകഭേദം പടര്‍ന്നു പിടിക്കുമെന്ന് ആരോപിച്ച്‌ ജപ്പാന്‍ അതിര്‍ത്തികള്‍ അടച്ചിടുകയായിരുന്നു.

Related News