Loading ...

Home International

ഇന്ത്യയും റഷ്യയും 10 സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

പ്രതിരോധ, വ്യാപാര മേഖലകളിലായി 10 സുപ്രധാന കരാറുകളില്‍ ഇന്ത്യയും റഷ്യയും ഒപ്പിട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിനും പറഞ്ഞു.

ഭീകരതക്കെതിരെ ഒറ്റക്കെട്ടായി പോരാടാനും മോദി-പുടിന്‍ കൂടിക്കാഴ്ചയില്‍ ധാരണയായി.

രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയും റഷ്യയും ഉഭയകക്ഷി ചര്‍ച്ച നടത്തുന്നത്. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൌസില്‍ പ്രതിരോധവും വ്യാപാരവും ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായി. ഇരു രാജ്യങ്ങളും തമ്മിലുളള പ്രതിരോധ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും റഷ്യ ഇന്ത്യയുടെ മുഖ്യ നയതന്ത്ര പങ്കാളി ആണെന്നും നരേന്ദ്ര മോദി പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്നും തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി പോരാടുമെന്നും റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പറഞ്ഞു. ആയുധ കരാര്‍ ഉള്‍പ്പെടെ 10 സുപ്രധാന കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇരു രാജ്യങ്ങളുടെയും പ്രതിരോധ വിദേശകാര്യ മന്ത്രിമാരും കൂടിക്കാഴ്ച നടത്തിയിരുന്നു.

Related News