Loading ...

Home USA

ന്യൂയോർക്ക് ക്നാനായ ഫോറോനായിൽ ബൈബിൾ ഫെസ്റ്റിവൽ സെപ്റ്റംബർ19 ന്

ന്യൂയോർക്ക് ∙ ന്യൂയോർക്ക് സെന്റ് സ്റ്റീഫൻ ക്നാനായ കത്തോലിക്കാ ഫോറോനായുടെ കീഴിലുളള ലോങ് ഐലന്റ്, റോക്ക് ലാന്റ്, ന്യൂജഴ്സി, കണക്ടിക്കട്ട്, വീച്ചസ്റ്റൺ, പെൻസിൽവേനിയ എന്നീ മിഷനുകളെ കോർത്തിണക്കികൊണ്ട് സെപ്റ്റംബർ 19 ശനിയാഴ്ച ബൈബിൾ കലോത്സവം നടത്തുന്നു.ഓരോ മിഷനിലേയും അംഗങ്ങൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുവാൻ സമയം നീക്കി വച്ചിരിക്കുന്നു. കോട്ടയം രൂപതാധ്യക്ഷൻ അഭി. മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തുന്ന വിശുദ്ധ ബലിയോടുകൂടെ ഫോറോനാ കലോത്സവത്തിന് തുടക്കം കുറിക്കും. കുർബാനയ്ക്കുശേഷം മുലേക്കാട്ട് പിതാവിന്റെ നേതൃത്വത്തിൽ ന്യൂയോർക്കിലെ ഫോറോനായുടെ പ്രവർത്തനങ്ങളെ വിലയിരുത്തികൊണ്ട് ചർച്ചകൾ നടക്കും.വിവിധ ഇടവകകളിൽ നിന്നു വന്ന പ്രതിനിധികളുമായി സെന്റ് സ്റ്റീഫൻ ഇടവകയിലെ പാരീഷ് കൗൺസിൽ മെംബേഴ്സുമായി പിതാവ് പ്രത്യേകം കൂടിക്കാഴ്ച നടത്തുന്നുണ്ട്.പെൻസിൽവേനിയ മിഷന്റെ ഡയറക്ടർ ആയ ഫാ. മണക്കാട്ടിന്റെ നേതൃത്വത്തിൽ ഓരോ മിഷനിലെയും ബൈബിൾ ക്യാംപിൽ മത്സരിച്ച് വിജയിച്ച വിജയാർത്ഥികളെ അണി നിരത്തിക്കൊണ്ട് ‘ബൈബിൾ ജിയോപാർഡി’ നടത്തുന്നു. വിവിധ തരം മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് അഭിവന്ദ്യ പിതാവ് സമ്മാനം വിതരണം ചെയ്യുന്നു.അഭിവന്ദ്യ മൂലക്കാട്ട് പിതാവിന് പുറമേ വികാരി ജനറൽ ഫാ. തോമസ് മുളവനാൽ, ഫാ. മണക്കാട്ട്, ഫാ. കട്ടേൽ തുടങ്ങിയവർ പങ്കെടുക്കുന്നു. ഫോറോന വികാരി ഫാ. ജോസ് തറയ്ക്കലിന്റെ നേതൃത്വത്തിൽ പരിപാടികൾക്ക് നേതൃത്വം നൽകുന്നു. ഫോറോനാ സെക്രട്ടറി തോമസ് പാലച്ചേരി, ഫോറോന പാസ്റ്ററൽ കൗൺസിൽ മെംബർ ഷാജി വെമ്പലി, പാരിഷ് െസക്രട്ടറി ജോസ് കോരക്കുട്ടി എന്നിവർ വിവിധ ചർച്ചകൾക്ക് നേതൃത്വം കൊടുക്കും.വാർത്ത∙സാജു തടിപ്പുഴ

Related News