Loading ...

Home National

കാര്‍ഷിക പ്രശ്​നങ്ങള്‍ ; 2022 ഫെബ്രുവരി 23, 24 തീയതികളില്‍ രാജ്യവ്യാപക പൊതു പണിമുടക്ക്​

ന്യൂഡല്‍ഹി: അടുത്തവര്‍ഷം ഫെബ്രുവരി 23, 24 തീയതികളില്‍ പൊതുപണിമുടക്ക്​ പ്രഖ്യാപിച്ച്‌​ തൊഴിലാളി സംഘടനകള്‍.രാജ്യത്തെ കാര്‍ഷിക പ്രശ്​നങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ്​ പൊതുപണിമുടക്കിന്​ ആഹ്വാനം.

പാര്‍ലമെന്‍റില്‍ ബജറ്റ്​ സമ്മേളനം നടക്കുന്നതിനിടെയാകും പണിമുടക്ക്​. നേരത്തേ തൊഴിലാളികളുടെ സംയുക്ത യോഗം ചേര്‍ന്നിരുന്നു. അതെ സമയം പണിമുടക്കിന്​ ആഹ്വാനം ചെയ്​തെങ്കിലും തീയതി പ്രാഖ്യാപിച്ചിരുന്നില്ല.

‘ജനങ്ങളെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്​ പണിമുടക്ക്​. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയാറായെങ്കിലും പൊതുമേഖല സ്​ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം, വ്യവസായ മേഖലയിലെ പ്രശ്​നങ്ങള്‍ എന്നിവയാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത് .


Related News