Loading ...

Home International

ആഫ്രിക്കയില്‍ അട്ടിമറി നടത്താന്‍ ചൈന;ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് രഹസ്യ സൈനിക സഹായം

ലണ്ടന്‍: ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നടക്കുന്ന ഭരണകൂട അട്ടിമറികളുടെ പിന്നില്‍ ചൈനയാണെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍.
ദരിദ്രരാജ്യങ്ങളിലെ സൈന്യത്തെ രഹസ്യമായി സഹായിക്കുന്ന കുതന്ത്രമാണ് ചൈന ചെയ്യുന്നതെന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെ രാഷ്ട്രീയ ഗവേഷകര്‍ വ്യക്തമാക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലെ സൈനിക മേധാവികള്‍ക്ക് വന്‍പ്രതിഫലം നല്‍കി വിലയ്‌ക്കെടുത്താണ് ചൈനയുടെ രഹസ്യനീക്കം.

ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ദൈനംദിന വസ്തുക്കളുടെ മാര്‍ക്കറ്റ് നിയന്ത്രണവും ചൈനയുടെ അധീനതയിലാണ്. നിരവധി ദരിദ്രരാജ്യങ്ങളാണ് തിരിച്ചടയ്‌ക്കാന്‍ സാധിക്കാത്ത വിധം ചൈനയുടെ കടക്കെണിയില്‍പ്പെട്ട് കിടക്കുന്നത്.

ഇസ്ലാമിക ഭീകരത ശക്തമായ മേഖലകളില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സഹായം ലഭിക്കാതെ ഉഴറുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളുടെ അവഗണന മുതലെടുത്തു കൊണ്ട് ചൈന കളമറിഞ്ഞു കളിക്കുന്നു. സൈനികരില്‍ ഭരണമോഹം വളര്‍ത്തി രാഷ്ട്രങ്ങള്‍ പിടിച്ചെടുക്കാനാണ് ചൈനയുടെ ശ്രമം. രാജ്യത്ത് ഒരു കലാപമുണ്ടായാല്‍ സൈന്യത്തിന് അധികാരം വര്‍ദ്ധിക്കും, മേല്‍ക്കൈ ലഭിക്കുന്ന ഈ സമയത്ത് അധികാരമോഹികളായ സൈന്യം അട്ടിമറി നടത്തും. ഇപ്രകാരമൊരു പ്രോക്സി സര്‍ക്കാരിനെ സൃഷ്ടിച്ചെടുക്കുന്നതാണ് ചൈനയുടെ യുദ്ധതന്ത്രം.



Related News