Loading ...

Home International

കാര്‍ബണ്‍ തീരെയില്ലാത്ത വ്യോമ ഇന്ധനവുമായി ബ്രിട്ടണ്‍

ലണ്ടന്‍: കാര്‍ബണ്‍ ഏറ്റവും കുറവ് പുറത്തുവിടുന്ന ഇന്ധനവുമായി ബ്രിട്ടീഷ് വിമാനങ്ങള്‍. സസ്റ്റയിനബിള്‍ ഏവിയേഷന്‍ ഫ്യൂവല്‍ എന്ന വിളിക്കുന്ന (എസ് എ എഫ്) ഇന്ധനമാണ് ബ്രിട്ടനില്‍ വികസിപ്പിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് ഏയര്‍വെയ്‌സ് വിമാനങ്ങളാണ് ആദ്യമായി ഇന്ധനം ഉപയോഗിച്ച്‌ പറക്കല്‍ ആരംഭിച്ചത്.ഇമ്മിന്‍ഹാമിലെ ഫിലിപ്‌സ് 66 ഹംബര്‍ റിഫൈനറിയിലാണ് അത്യധികം ശുദ്ധീകരിക്കപ്പെട്ട ഇന്ധനം വേര്‍തിരിക്കുന്ന ജോലി നടക്കുന്നത്. സാധാരണ നാഫ്ത ഇന്ധനത്തേക്കാള്‍ ക്ഷമത കൂടുതലുള്ളതും കാര്‍ബണ്‍ പുറന്തള്ളല്‍ കുറഞ്ഞ തുമായ ഇന്ധമെന്നതാണ് മെച്ചം. പച്ചക്കറികളില്‍ നിന്നും മറ്റ് കൊഴുപ്പുകള്‍, ഗ്രീസ് എന്നിവയില്‍ നിന്നുമാണ് ഇന്ധനം ഉണ്ടാക്കുന്നത്.

2050 ഓടെ പൂര്‍ണ്ണമായും കാര്‍ബണ്‍ വിമുക്തമാക്കണമെന്ന ആഗോളലക്ഷ്യത്തെ മുന്‍നിര്‍ത്തി ഒരു ലക്ഷം ടണ്‍ ഇന്ധനംവരെ ഉപയോഗിക്കാനുള്ള ഒരുക്കമാണ് ബ്രിട്ടീഷ് എയര്‍വെയ്‌സ് നടത്തുന്നത്.


Related News