Loading ...

Home Africa

രണ്ടാം തവണയും ഗാംബിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് അദാമ ബാരോ

ബഞ്ചുള്‍: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ നടന്ന തിരഞ്ഞെടുപ്പില്‍, വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് അദാമ ബാരോ.
ഞായറാഴ്ച, രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഈ വിവരം പുറത്തു വിട്ടത്. ബാരോയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, 53-ല്‍ 40 തിരഞ്ഞെടുപ്പ് മണ്ഡലങ്ങളും പിടിച്ചടക്കി.

ജനങ്ങള്‍ പെട്ടികളില്‍ മാര്‍ബിള്‍ ഗോളങ്ങള്‍ (ഗോലി) നിക്ഷേപിച്ച്‌ നേതാക്കന്മാരെ തിരഞ്ഞെടുക്കുന്ന പ്രത്യേക തരം തിരഞ്ഞെടുപ്പ് രീതി നിലനില്‍ക്കുന്ന രാജ്യമാണ് ഗാംബിയ. നിലവില്‍, ലോകത്ത് ഈ രാജ്യത്ത് മാത്രമാണ് ഇങ്ങനെ ജനാധിപത്യ വോട്ടിംഗ് സമ്ബ്രദായം നിലനില്‍ക്കുന്നത്.

എന്നാല്‍, ബാരോ തിരിമറി നടത്തിയിട്ടുണ്ടെന്നും, വോട്ടിംഗ് അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്നും ആരോപിച്ച്‌ പ്രതിപക്ഷം രംഗത്തെത്തി. അഞ്ച് പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളാണ് ഈ തിരഞ്ഞെടുപ്പില്‍ ബാരോയ്ക്കെതിരെ മത്സരിച്ചിരുന്നത്. ഈ തിരഞ്ഞെടുപ്പ് ഫലം എതിരാളികള്‍ അംഗീകരിച്ചില്ലെന്നു മാത്രമല്ല, ബാരോയ്ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുമുണ്ട്.




Related News