Loading ...

Home Europe

യൂറോപ്യന്‍ യൂണിയന്‍ അഭയാര്‍ഥി വിസ; ഏറ്റവുമധികം അപേക്ഷകര്‍ അഫ്ഗാനികള്‍

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനിലേക്കുള്ള അഭയാര്‍ത്ഥി വിസകളുടെ അപേക്ഷകളില്‍ ഏറ്റവുമധികം അപേക്ഷകള്‍ വന്നിരിക്കുന്നത് അഫ്ഗാനിസ്ഥാനില്‍ നിന്ന്.യൂറോപ്യന്‍ അസൈലം സപ്പോര്‍ട്ട് ഓഫീസ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

ഈ വര്‍ഷം സെപ്റ്റംബറില്‍ മാത്രം 17,000 അഭയാര്‍ഥി വിസക്കുള്ള അപേക്ഷകളാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും യൂറോപ്യന്‍ യൂണിയനു ലഭിച്ചത്.അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ അപേക്ഷകളിലുണ്ടായ നാടകീയമായ വര്‍ദ്ധനവില്‍ അതിശയിക്കാനൊന്നുമില്ല എന്നും, അത്രത്തോളം മനുഷ്യത്വരഹിതമായ ഭരണമാണ് അവിടെ നടക്കുന്നതെന്നും യൂറോപ്യന്‍ യൂണിയന്‍ വക്താക്കള്‍ വ്യക്തമാക്കി. എന്നാല്‍, എല്ലാം കെട്ടടങ്ങുമെന്നും വീണ്ടും സമാധാനമായി ജന്മനാട്ടില്‍ തിരിച്ചെത്തി ജീവിതം പടുത്തുയര്‍ത്താമെന്ന പ്രത്യാശ കൈവിടാത്തവരും നിരവധി പേരുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

താലിബാന്‍ ഭരണം പിടിച്ചടക്കിയ ശേഷം അഫ്ഗാനിസ്ഥാനിലെ പൗരന്മാരുടെ സ്ഥിതി അത്യന്തം പരിതാപകരമാണ്. ശരിയത്ത് നിയമപ്രകാരമുള്ള കിരാത ഭരണമാണ് അവിടെ നടക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ബലമായി പിടിച്ചു കൊണ്ടു പോവുകയും എതിര്‍ക്കുന്നവരെ ഉടനടി വെടിവെച്ചു കൊല്ലുകയുമാണ് ചെയ്യുന്നത്.

Related News