Loading ...

Home National

സുപ്രീം കോടതി പ്രശ്നം പരിഹരിച്ചെന്ന് എ ജി

ഡല്‍ഹി: à´¸àµà´ªàµà´°àµ€à´‚കോടതിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും മറ്റ് നാല് ജഡ്ജിമാരും തമ്മിലുണ്ടായ പ്രശ്‌നം പരിഹരിച്ചുവെന്ന് അറ്റോര്‍ണി ജനറല്‍. à´šàµ€à´«àµ ജസ്റ്റിസും ജഡ്ജിമാരും കൂടിക്കാഴ്ച നടത്തിയെന്നും  à´•àµ‹à´Ÿà´¤à´¿à´•à´³àµâ€ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു15 മിനിറ്റോളം വൈകിയാണ് ഇന്ന് കോടതികള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. സാധാരണ 10.30നാണ് കോടതികള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നത്. പ്രതിഷേധിച്ച നാല് ജഡ്ജിമാരുടെ കോടതികളും ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

അതേസമയം പതിനൊന്നാം നമ്പര്‍ കോടതി ഇന്ന് പ്രവര്‍ത്തിക്കില്ല. എ.കെ ഗോയലും, യു.യു ലളിതും അടങ്ങിയ ബെഞ്ചാണ് ഇന്ന് പ്രവര്‍ത്തിക്കാത്തത്. ഒരു ജഡ്ജിക്ക് സുഖമില്ലാത്തതിനാലെന്ന് വിശദീകരണം.കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിനെതിരെ ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, കുര്യന്‍ ജോസഫ്, മദന്‍ ബി ലോകൂര്‍ എന്നിവര്‍ പത്രസമ്മേളനം നടത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.

Related News