Loading ...

Home International

കല്‍ക്കരി പ്ലാന്റുകൾ ഒരു വര്‍ഷം പുറന്തള്ളുന്ന കാര്‍ബണ്‍ 70 ലക്ഷം ടണ്‍; എല്ലാം ഹൈഡ്രജനിലേക്ക് മാറ്റാനൊരുങ്ങി ജപ്പാന്‍

ടോക്കിയോ: ആഗോള താപനത്തിന്റെ കാരണമാവാന്‍ ഇനി തങ്ങളില്ലെന്ന ദൃഢ നിശ്ചയവുമായി ജപ്പാന്‍. വന്‍ തോതില്‍ കല്‍ക്കരി ഇന്ധനമാക്കി പ്രവര്‍ത്തിച്ച വൈദ്യുത നിലയങ്ങളെല്ലാം പൂട്ടികെട്ടാനാണ് തീരുമാനം.1.3 ജിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചിരുന്ന നിലയങ്ങളടക്കമാണ് പൂട്ടുന്നത്.

2011ലെ ഫുകുഷിമാ ആണവ നിലയം തകര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ജപ്പാന്‍ കല്‍ക്കരിയിലേക്ക് അതിവേഗം തിരിഞ്ഞത്. പത്തുവര്‍ഷത്തിനിടെ പുതിയ 22 കല്‍ക്കരി നിലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ഇവിടേക്കായി കല്‍ക്കരി ഓസ്‌ട്രേലിയയാണ് എത്തിക്കുന്നത്. ഇതിനൊപ്പം പ്രകൃതി വാതക നിലയങ്ങളും ജപ്പാനില്‍ നിരന്തരം വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ്. ഇതിനൊപ്പം താരതമ്യേന ചെലവ് കൂടിയതിനാല്‍ വലിയ തോതില്‍ വിദേശ നാണയ നഷ്ടവും ജപ്പാന്‍ സഹിക്കുകയാണ്.

ഇതിനെല്ലാം പ്രതിവിധിയായിട്ടാണ് ഹൈഡ്രജന്‍ ഇന്ധനത്തിലേക്ക് തിരിയാനായി ശ്രമിക്കുന്നത്. ഹൈഡ്രജനും അമോണിയയും ഉപയോഗിക്കാമെന്ന പരീക്ഷണ മാണ് ജപ്പാന്‍ നടത്തുന്നത്. കല്‍ക്കരി പ്ലാന്റുകള്‍ ഉപേക്ഷിക്കേണ്ടിവരും എന്ന പ്രശ്‌നവും മാറുകയാണ്. അതേ പ്ലാന്റുകളാണ് ഹൈഡ്രജന്‍- അമോണിയ പ്ലാന്റായി മാറുക. കത്തുമ്ബോള്‍ ഒരു തരത്തിലും കാര്‍ബണ്‍ പുറത്തേക്ക് വിടുകയുമില്ലെന്നതാണ് ജപ്പാന്‍ ലോകത്തിന് നല്‍കാന്‍ പോകുന്ന സന്ദേശമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.




Related News