Loading ...

Home Kerala

പേരും ഫോണ്‍ നമ്പറും റോഡരികില്‍ പ്രദര്‍ശിപ്പിക്കുമെന്ന പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി കരാറുകാര്‍

പൊതുമരാമത്തു റോഡുകള്‍ പണിയുന്ന കരാറുകാരുടെ പേരും ഫോണ്‍ നമ്ബറും റോഡരികില്‍ പ്രദര്‍ശിപ്പിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി കരാറുകാര്‍.കരാറുകാരുടെ പ്രശ്നങ്ങള്‍ ഉള്‍പ്പെടുത്തിയ ബോര്‍ഡ് സ്ഥാപിച്ചാണ് കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ യൂത്ത് വിങ് പ്രതിഷേധിച്ചത്.

പ്രവൃത്തിയുടെ കാലാവധി, ബന്ധപ്പെട്ട കരാറുകാരന്‍റെ പേരും ഫോണ്‍ നമ്പരുമടക്കം പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നത്. ഇത് സ്വാഗതം ചെയ്ത കരാറുകാര്‍ തങ്ങളുടെ പ്രശ്നം കൂടി പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പൊതുമരാമത്ത് സ്ഥാപിക്കുന്ന ബോര്‍ഡിന്‍റെ അതേ മാതൃകയില്‍ തന്നെയാണ് കരാറുകാരും ബോര്‍ഡ് സ്ഥാപിച്ചത്. കരാറുകാരന്‍റെ പേരിനൊപ്പം പൊതുമരാമത്തു പദ്ധതികളുടെ നിര്‍മാണത്തില്‍ നേരിടുന്ന പ്രയാസങ്ങള്‍ അക്കമിട്ട് നിരത്തിയ ബോര്‍ഡാണ് സ്ഥാപിച്ചത്. കരാറുകാരെ മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു. പൊതുമരാമത്തു വകുപ്പിന്‍റെ എല്ലാ പ്രശ്നങ്ങള്‍ക്കും കരാറുകാരാണ് ഉത്തരവാദികളെന്നു സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നതായും കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ യൂത്ത് വിങ് കുറ്റപ്പെടുത്തി.

Related News