Loading ...

Home International

മ്യാ​ന്മ​റി​ല്‍ സ​ര്‍​ക്കാ​ര്‍ വി​രു​ദ്ധ പ്ര​ക​ട​ന​ത്തി​ലേ​ക്ക്​ സൈ​നി​ക വാ​ഹ​നം ഓ​ടി​ച്ചു​ക​യ​റ്റി​; മൂന്നു മരണം

ബാ​​ങ്കോ​ക്​​: മ്യാ​ന്മ​റി​ലെ യാം​​ഗോ​നി​ല്‍ സ​ര്‍​ക്കാ​ര്‍ വി​രു​ദ്ധ പ്ര​ക​ട​ന​ത്തി​ലേ​ക്ക്​ സൈ​നി​ക വാ​ഹ​നം ഓ​ടി​ച്ചു​ക​യ​റ്റി​യ​തി​നെ തു​ട​ര്‍​ന്ന്​ മൂ​ന്നു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു.

ജ​നാ​ധി​പ​ത്യ സ​ര്‍​ക്കാ​റി​നെ അ​ട്ടി​മ​റി​ച്ച്‌​ ​ഭ​ര​ണം പി​ടി​ച്ച സൈ​നി​ക ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തു​ക​യാ​യി​രു​ന്ന​വ​ര്‍​ക്കു നേ​രെ​യാ​ണ്​ ഞാ​യ​റാ​ഴ്​​ച സേ​ന​യു​​ടെ ക്രൂ​ര​ത അ​ര​ങ്ങേ​റി​യ​ത്.യാം​​ഗോ​നി​ല്‍ പ്ര​ക​ട​ന​ത്തിന്റെ  പി​ന്നി​ലൂ​ടെ​യാ​ണ്​ സൈ​നി​ക വാ​ഹ​നം എ​ത്തി​യ​ത്. ആ​ളു​ക​ള്‍ ഓ​ടി​മാ​റു​ന്ന​തി​നു​മു​േ​മ്ബ നി​ര​വ​ധി പേ​രെ വ​ണ്ടി ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ധി​കാ​ര​ത്തി​ല്‍​നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട ഓ​ങ് ​സാ​ന്‍ സൂ​ചി​ക്കെ​തി​രാ​യ കോ​ട​തി വി​ധി വ​രാ​നി​രി​ക്കെ​യാ​ണ്​ അ​നു​യാ​യി​ക​ള്‍ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. രാ​ജ്യ​ത്തിന്റെ  മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും സൈ​നി​ക ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ന്നി​രു​ന്നു.





Related News