Loading ...

Home Australia/NZ

ലോക സമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫന്‍ ഓസ്ട്രേലിയയില്‍

മെല്‍ബണ്‍: ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്നേഹത്തിലും പ്രാര്‍ഥനയിലും ആഴപ്പെടുത്തുവാന്‍, പ്രശസ്ത വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും, വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും സംഗീത സംവിധായകനുമായ ശ്രീ.സണ്ണി സ്റ്റീഫന്‍ 2018 ജനുവരി 20 മുതല്‍ ഫെബ്രുവരി 4 വരെ ഓസ്ട്രേലിയയിലെ വിവിധ ദേവാലയങ്ങളില്‍ സമാധാന സന്ദേശം നല്‍കുന്നു.മെല്‍ബണ്‍, ബ്രിസ്ബേയിന്‍, ബന്ടബര്‍ഗ്ഗ് എന്നിവിടങ്ങളിലാണ് ശുശ്രൂഷകള്‍ നടത്തുന്നത്.

  "തലമുറകള്‍ക്ക് നന്മ പകര്‍ന്നു നല്‍കുന്ന തിരുവചന പ്രബോധനങ്ങളും, പ്രായോഗിക ജീവിത പാഠങ്ങളും 37 വര്‍ഷത്തെ കൌണ്‍സിലിംഗ് അനുഭവങ്ങളും പങ്കുവച്ച് സണ്ണി സ്റ്റീഫന്‍ നല്‍കുന്ന പ്രബോധനങ്ങള്‍ കുടുംബങ്ങള്‍ക്ക് ഉണര്‍വ്വും പ്രാര്‍ഥനാജീവിതത്തിനു ആഴവും നല്‍കുന്നതാണെന്ന്” വേള്‍ഡ് പീസ്‌ മിഷന്‍റെ സ്പിരിച്വല്‍ ഡയറക്ടര്‍ à´«à´¾:ബോബി ജോസ് കട്ടിക്കാട് അഭിപ്രായപ്പെട്ടു.

സണ്ണി സ്റ്റീഫനുമായി കൌണ്‍സിലിങ്ങിനും സൌകര്യമുണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഷാജി - മെല്‍ബോണ്‍ :+61 401 221 343


ബിനോയ്‌ - ബണ്ടബര്‍ഗ്ഗ് :+61 421 491 528


ജയിംസ് - ബ്രിസ്ബയിന്‍ : +61 401 263 911


worldpeacemissioncouncil@gmail.com

www.worldpeacemission.net  

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍

Related News