Loading ...

Home cinema

രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേള ഡിസംബര്‍ ഒമ്പത് മുതല്‍ തിരുവനന്തപുരത്ത്

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 13 മത് രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേള (IDSFFK) ഡിസംബര്‍ ഒമ്ബത് മുതല്‍ 14 വരെ തിരുവനന്തപുരത്ത് നടക്കും.

തിരുവനന്തപുരം ഏരീസ് പ്‌ളക്‌സ് എസ്.എല്‍ തിയേറ്ററിലെ ഓഡി 1, 4, 5, 6 എന്നീ നാലു സ്‌ക്രീനുകളിലായാണ് പ്രദര്‍ശനം നടക്കുക. ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ വിഭാഗങ്ങളിലായി ദേശീയ തലത്തിലുള്ള മത്സരവും കാമ്ബസ് വിഭാഗത്തില്‍ സംസ്ഥാന തലത്തിലുള്ള മത്സരവും മേളയിലുണ്ട്. ലോങ്ങ് ഡോക്യുമെന്ററി, ഷോര്‍ട് ഡോക്യുമെന്ററി, ഷോര്‍ട് ഫിക്ഷന്‍, മത്സരേതര മലയാളം വിഭാഗം, അന്താരാഷ്ട്ര ഫിക്ഷന്‍, അന്താരാഷ്ട്ര നോണ്‍ ഫിക്ഷന്‍, അനിമേഷന്‍, മ്യൂസിക് വീഡിയോ എന്നീ വിഭാഗങ്ങളിലായാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ക്യൂറേറ്റഡ്, ഹോമേജ് വിഭാഗങ്ങള്‍ അടക്കം 220 സിനിമകളാണ് ചലച്ചിത്ര മേളയിലുള്ളത്.


പൊതുജനങ്ങള്‍ക്ക് 400 രൂപയും വിദ്യാര്‍ഥികള്‍ക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. www.idsffk.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി പണമടച്ചു രജിസ്റ്റര്‍ ചെയ്യാം. ഏരീസ് പ്‌ളക്‌സ് എസ്.എല്‍ തിയേറ്ററില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്ലില്‍ നിന്ന് ഓഫ്ലൈന്‍ ആയും രജിസ്റ്റര്‍ ചെയ്യാം. ലൈഫ് ടൈം അച്ചീവ്‌മെന്‍റിനുള്ള മേളയിലെ അവാര്‍ഡ് രഞ്ജിത് പാലിതിനാണ് നല്‍കുന്നത്.



Related News