Loading ...

Home International

ട്രംപ് മാപ്പ് പറയണമെന്ന് ആഫ്രിക്കന്‍ രാജ്യങ്ങള്‍

ആഫ്രിക്കക്കാര്‍ക്കെതിരായ പരാമര്‍ശത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ആഫ്രിക്കന്‍ രാജ്യങ്ങള്‍. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് അടിയന്തര യോഗം ചേര്‍ന്നാണ് ആഫ്രിക്കന്‍ യൂണിയന്‍ മിഷന്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ പരാമര്‍ശത്തെ അപലപിച്ചത്.വൃത്തികെട്ട രാജ്യക്കാര്‍ എന്ന യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പരാമര്‍ശത്തിനെതിരെയാണ് ആഫ്രിക്കന്‍ യൂണിയന്‍ രംഗത്തുവന്നത്. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് അടിയന്തര യോഗം ചേര്‍ന്ന വിവിധ ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശമാണ് നടത്തിയത്.

 à´Ÿàµà´°à´‚പ് മാപ്പുപറയണമെന്നാവശ്യപ്പെട്ട പ്രതിനിധികള്‍ സമീപകാലത്തായി അമേരിക്കൻ ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്ന് ആഫ്രിക്കക്കും അവിടുത്തെ ജനങ്ങള്‍ക്കുമെതിരായ അവഹേളനങ്ങളും അധിക്ഷേപങ്ങളും വര്‍ധിച്ചു വരുന്നതായും ചൂണ്ടിക്കാട്ടി. à´†à´«àµà´°à´¿à´•àµà´•à´•àµà´•à´¾à´°àµà´‚ ഹെയ്തികളും എൽസാൽവഡോറുകാരും 'ഷിറ്റ്ഹോൾ കണ്ട്രീസി'ൽ നിന്നുള്ളവരാണെന്നായിരുന്നു ട്രംപിന്‍റെ പരാമർശം. ''നമ്മൾ എന്തിനാണ് ആഫ്രിക്ക, ഹെയ്തി, എൽസാൽവഡോർ തുടങ്ങിയ ഷിറ്റ്ഹോള്‍ഡ് കൺട്രികളിൽനിന്നുള്ള അഭയാർഥികളെ സ്വീകരിക്കുന്നത്. നോർവേ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെയല്ലേ നമ്മൾ സ്വീകരിക്കേണ്ടത് തുടങ്ങിയ ട്രംപിന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ ആഫ്രിക്കന്‍ ജനതക്കിടയിലും വ്യാപക പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.

Related News