Loading ...

Home International

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഫോണുകള്‍ ഹാക്ക് ചെയ്യപ്പെട്ടു; പിറകില്‍ ഇസ്രായേലി സോഫ്റ്റ്‌വെയറുകള്‍

ന്യൂയോര്‍ക്ക്: അമേരിക്കയുടെ തന്ത്രപ്രധാന ഭരണവിഭാഗമായ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ഔദ്യോഗിക ഫോണുകള്‍ ഹാക്ക് ചെയ്യപ്പെട്ടു.
ഇസ്രായേലി കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പ് നിര്‍മ്മിച്ച ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഫോണുകള്‍ ഹാക്ക് ചെയ്തിരിക്കുന്നത്.

എന്‍.എസ്.ഒ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള, അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും ഗൗരവമുള്ള ഔദ്യോഗിക ഹാക്കിങ് ആണ് നടന്നിരിക്കുന്നത്. ആക്രമണത്തിനിരയായവര്‍ കിഴക്കന്‍ ആഫ്രിക്ക, ഉഗാണ്ട എന്നീ മേഖല കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരാണ്.

ആക്രമണത്തിന് പുറകില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ഒമ്ബതോളം ജീവനക്കാരുടെ ഫോണുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എല്ലാവരും ആപ്പിള്‍ നിര്‍മ്മിത ഐ ഫോണുകളാണ് ഔദ്യോഗിക ഫോണുകളായി ഉപയോഗിക്കുന്നത്.

Related News