Loading ...

Home International

ഇന്ത്യ-റഷ്യ 2+2 യോഗം : റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവറോവ് നാളെ ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും തമ്മില്‍ ആദ്യമായി നടക്കാന്‍ പോകുന്ന 2+2 യോഗത്തിന്റെ ഭാഗമായി റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി ലവറോവ് ഇന്ത്യയിലെത്തും.

ഡിസംബര്‍ അഞ്ചിനാണ് അദ്ദേഹം ഇന്ത്യയിലെത്തുക. ഡല്‍ഹിയിലെത്തിയ ശേഷം, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ്‌. ജയശങ്കറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

തിങ്കളാഴ്ച, റഷ്യന്‍ പ്രധാനമന്ത്രി വ്ലാഡിമര്‍ പുടിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നതോടെ ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തില്‍ വളരെ വലിയ കുതിച്ചുചാട്ടമായിരിക്കും നടക്കുക. പ്രതിരോധ, നയതന്ത്ര മേഖലകളിലെ നിരവധി കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്യും. ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയുടെ ഭാഗമായാണ് പുടിന്‍ ഡല്‍ഹിയില്‍ എത്തുന്നത്.

അന്നേ ദിവസം, ഇന്‍ഡോ- റഷ്യന്‍ അന്താരാഷ്ട്ര ഭരണ കമ്മീഷന്റെ കൂടിക്കാഴ്ചയോടെയിരിക്കും ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ജനറല്‍ ഷോയ്ഗു എന്നിവരായിരിക്കും യോഗത്തിന് നേതൃത്വം വഹിക്കുക. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും യോഗത്തില്‍ സന്നിഹിതനായിരിക്കും.

Related News