Loading ...

Home International

സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച് യു.എ.ഇയും ഫ്രാന്‍സും

ദുബൈ: ഫ്രാന്‍സ്​ പ്രസിഡന്‍റ്​ ഇമ്മാനുവല്‍ മാക്രോണിന്റെ എക്​സ്​പോ 2020 ദുബൈ സന്ദര്‍ശനത്തോടനുബന്ധിച്ച്‌​ യു.എ.ഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു.റഫാല്‍ ജെറ്റുകള്‍ വാങ്ങുന്നതടക്കമുള്ള കരാറുകളിലാണ്​ വെള്ളിയാഴ്​ച ഒപ്പുവെച്ചത്​.

എക്​സ്​പോ നഗരിയിലെത്തിയ മാക്രോണിനെ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ്​ മുഹമ്മദ്​ ബിന്‍ സായിദ്​ ആല്‍ നെഹ്​യാന്‍ സ്വീകരിച്ചു. ഇരുവരും തമ്മില്‍ നടന്ന കൂടിക്കാഴ്​ചയില്‍ രണ്ട് രാജ്യങ്ങളും തമ്മിലെ സഹകരണവും ഏകോപനവും തുടരാനും ശക്​തിപ്പെടുത്താനും തീരുമാനിച്ചു.

യു.എ.ഇ ​പ്രസിഡന്‍റ്​ ശൈഖ്​ ഖലീഫ ബിന്‍ സായിദ്​ ആല്‍ നെഹ്​യാ​െന്‍റ അഭിവാദ്യങ്ങള്‍ ഫ്രാന്‍സ്​ പ്രസിഡന്‍റിന്​ ശൈഖ്​ മുഹമ്മദ്​ ബിന്‍ സായിദ്​ കൈമാറി. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന യു.എ.ഇയെയും രാജ്യത്തെ ജനങ്ങളെയും മാക്രോണ്‍ അഭിനന്ദിച്ചു. ഇരു രാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതും മേഖലയിലെ സമാധാന ശ്രമങ്ങളെ പിന്തുണക്കുന്നതുമായ സഹകരണത്തിന്​ ആഗ്രഹിക്കുന്നതായി മാക്രോണ്‍ ശൈഖ്​ മുഹമ്മദ്​ ബിന്‍ സായിദിനോട്​ വ്യക്​തമാക്കി.

നിക്ഷേപം, മറ്റു സാമ്ബത്തിക മേഖലകള്‍, സാങ്കേതികവിദ്യ, ഊര്‍ജം, ഭക്ഷ്യസുരക്ഷ, സാംസ്കാരിക-വിദ്യാഭ്യാസ പദ്ധതികള്‍ എന്നിവയില്‍ സഹകരിക്കുന്നതിനാണ്​ പ്രധാനമായും കരാറുകളിലും ധാരണകളി​ലുമെത്തിയത്​. ലോകത്തെയും  പശ്ചിമേഷ്യയിലെയും വിവിധ സമകാലിക   പ്രശ്​നങ്ങളും ഇരുവരും തമ്മിലെ കൂടിക്കാഴ്​ചയില്‍ ചര്‍ച്ചയില്‍ വന്നു.


Related News