Loading ...

Home Gulf

ഖത്തറും യു.എ.ഇയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു

ഗള്‍ഫ് പ്രതിസന്ധിയെച്ചൊല്ലി ഖത്തറും യു.എ.ഇയും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ വീണ്ടും രൂക്ഷം. അനുരഞ്ജന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചാണ് ഇരു രാജ്യങ്ങളും ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നത്.ഒരു ഇടവേളയ്ക്ക് ശേഷമാണ് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ ഉപരോധത്തെച്ചൊല്ലി വീണ്ടും കൊമ്ബുകോര്‍ക്കുന്നത്. അനുരഞ്ജന ശ്രമങ്ങള്‍ വിജയത്തോട് അടുക്കുന്നതിനാല്‍ ഇത് അട്ടിമറിക്കാന്‍ ചില ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമിക്കുന്നതായുള്ള ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹിമാന്‍ അല്‍താനിയുടെ പ്രതികരണമാണ് പുതിയ പ്രകോപനം. രാജ്യങ്ങള്‍ യുദ്ധപ്രഖ്യാപനമാണ് നടത്തുന്നതെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളെ അട്ടിമറിക്കുന്നത് ഖത്തറാണെന്നാണ് യുഎഇ തിരിച്ചടിച്ചു.പ്രശ്നപരിഹാരത്തിന് പതിമൂന്നിന ഉപാധികള്‍ മുന്നോട്ടു വെച്ചെങ്കിലും ഖത്തറിന്റെ പ്രതികരണം നിഷേധാത്മകമായിരുന്നുവെന്നും വിദേശ കാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. കുവൈറ്റ് അമീര്‍ നടത്തിവരുന്ന മധ്യസ്ഥ ശ്രമങ്ങളെ അട്ടിമറിക്കാന്‍ മാത്രമേ ഖത്തറിന്റെ ആരോപണം ഉപകരിക്കൂ. ഇതിനിടെ ഖത്തറിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ചു ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലില്‍ യു.എ.ക്കെതിരെ ഖത്തര്‍ പരാതി നല്‍കി. കഴിഞ്ഞ ഡിസംബര്‍ 21- ന് യു.എ.ഇ യുടെ യുദ്ധവിമാനം ഖത്തറിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചുവെന്ന് കാണിച്ചാണ് പരാതി

Related News