Loading ...

Home International

അതിര്‍ത്തിയില്‍ 94,000 റഷ്യന്‍ സൈനിക ട്രൂപ്പുകള്‍;ആക്രമണമുണ്ടാകുമെന്ന് ഉക്രൈന്‍

കീവ്: ഉക്രൈന്‍ അതിര്‍ത്തിയില്‍ 94,000 റഷ്യന്‍ സൈനിക ട്രൂപ്പുകള്‍ ആക്രമണത്തിനു സജ്ജരായി നില്‍ക്കുന്നെന്ന് ഉക്രൈന്‍ പ്രതിരോധമന്ത്രി ഒലെക്സി റെസ്നിക്കോവ്.

ഏതു നിമിഷവും വലിയൊരു ആക്രമണമുണ്ടായേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാധ്യതകള്‍ വിലയിരുത്തുമ്ബോള്‍ ജനുവരി അവസാനത്തോടു കൂടി റഷ്യ ആക്രമണം നടത്താനാണ് സാധ്യതയെന്ന് റെസ്നിക്കോവ് വ്യക്തമാക്കി. അതിശക്തമായ ഒരു ആക്രമണത്തിനുള്ള എല്ലാ സാധ്യതകളുമുണ്ടെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉക്രൈന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേയാണ് റെസ്നിക്കോവ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

പീരങ്കികളും കവചിത വാഹനങ്ങളുമടക്കം വന്‍ സൈനിക വിന്യാസമാണ് റഷ്യ ഉക്രൈന്‍ അതിര്‍ത്തിയില്‍ നടത്തിയിരിക്കുന്നത്. നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ റഷ്യയ്ക്കു ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അതൊന്നും കൂസാതെയാണ് പുടിന്റെ യുദ്ധപ്പുറപ്പാട്.






Related News