Loading ...

Home Kerala

വഖഫ് നിയമനം; സർക്കാർ നടപടി പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് മുസ്ലിം ലീഗ്

വഖഫ് നിയമനത്തിനെതിരെ സ്വന്തം നിലയ്ക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുസ്ലിം ലീഗ്. ഈ മാസം ഒൻപതിന് കോഴിക്കോട്ട് വഖഫ് സമ്മേളനം സംഘടിപ്പിക്കുമെന്ന് ലീഗ് നേതാക്കൾ അറിയിച്ചു. വഖഫ് നിയമനം പി എസ്സിക്ക് വിട്ട സർക്കാർ നടപടി പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും ലീഗ് വ്യക്തമാക്കി. ഇന്ന് ചേർന്ന മുസ്ലിം ലീഗ് നേതൃയോഗത്തിന്റേതാണ് തീരുമാനം.

പള്ളികളില്‍ പ്രഖ്യാപിച്ച പ്രതിഷേധങ്ങളില്‍ നിന്ന് സമസ്ത പിന്മാറിയെങ്കിലും ഇന്ന് പള്ളികള്‍ ബോധവത്കരണം നടത്തുമെന്ന് മുസ്‌ലിം നേതൃസമിതിയിലെ മറ്റു സംഘടനകള്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പള്ളികളില്‍ പ്രതിഷേധം നടത്താനില്ലെന്ന് സമസ്ത വ്യക്തമാക്കിയത്. സമസ്തയുടെ പിന്മാറ്റത്തിന് പിന്നാലെ, മുസ്‌ലിം ലീഗ് അടിയന്തിരമായി നേതൃയോഗം വിളിച്ചു ചേർക്കുകയായിരുന്നു.ഇന്ന് പള്ളികളില്‍ പ്രഖാപിച്ച പ്രതിഷേധങ്ങളില്‍ നിന്ന് സമസ്ത പിന്‍മാറിയത് മുസ്‌ലിം ലീഗിന് തിരിച്ചടിയായിട്ടുണ്ട്. പള്ളികളില്‍ ബോധവത്കരണം നടത്തുമെന്ന് കേരള നദ്‌വത്തുല്‍ മുജീഹിദീന്‍ വ്യക്തമാക്കിയിരുന്നു. പള്ളികളില്‍ ഇതിനായി നിര്‍ദേശം നല്‍കിയെന്ന കെഎന്‍എം പ്രസിഡന്റ് ടിപി അബ്ദുള്ളക്കോയ മദനി അറിയിച്ചിരുന്നു.



Related News