Loading ...

Home Kerala

തൊടുപുഴയില്‍ പ്രതി ലോക്കപ്പില്‍ നിന്ന് ഇറങ്ങിയോടി പുഴയില്‍ ചാടി മരിച്ചു

തൊടുപുഴയില്‍ പ്രതി ലോക്കപ്പില്‍ നിന്ന് ഇറങ്ങിയോടി പുഴയില്‍ ചാടി മരിച്ചു.സ്റ്റേഷനില്‍ കൊണ്ടുവന്നയുടനെ ഷാഫി ഇറങ്ങിയോടി പുഴയില്‍ ചാടുകയായിരുന്നുവെന്ന് പൊലീസ്. തെരച്ചിലിനൊടുവില്‍ യുവാവിന്റെ മൃതദേഹം ലഭിച്ചു.

രാവിലെ 8.55നാണ് സംഭവം. നിരവധി കേസുകളില്‍ പ്രതിയായ ഷാഫിയെ കസ്റ്റഡിയിലെടുത്ത് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതായിരുന്നു. ലോക്കപ്പ് പൂട്ടിയിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ഫോണ്‍ ചെയ്യാനായി മാറിയപ്പോഴാണ് പ്രതി ഇറങ്ങി ഓടിയത്. പ്രതി തൊടുപുഴയാറ്റില്‍ ചാടുകയായിരുന്നു.

കോതമംഗലത്ത് നിന്നെത്തിയ സ്കൂബ സംഘമാണ് തെരച്ചില്‍ നടത്തിയത്. ഉച്ചയോടെ മൃതദേഹം ലഭിച്ചു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തൊടുപുഴ ഫയര്‍ ആന്‍റ് സെക്യൂ ടീമിലെ സ്കൂബ ടീം വണ്ടിപ്പെരിയാറില്‍ പ്രത്യേക ഡ്യൂട്ടിയിലായതിനാല്‍ തെരച്ചില്‍ വൈകി. ഇതോടെയാണ് കോതമംഗലത്ത് നിന്ന് മറ്റൊരു സംഘത്തെ വിളിച്ചു വരുത്തിയത്. ഡ്യൂട്ടിക്കിടെ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകും.

Related News