Loading ...

Home Kerala

മദ്യപിക്കുന്നവരുടെ കണക്കില്‍ കേരളം ദേശീയ ശരാശരിയെക്കാളും മുന്നില്‍

സംസ്ഥാനത്ത് ഏറ്റവും കുറവ് മദ്യപന്‍മാരുള്ള ജില്ല മലപ്പുറമെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ. ജില്ലയിലെ പുരുഷന്‍മാരില്‍ 7.7 ശതമാനം മാത്രമാണ് മദ്യപിക്കുന്നത്. സംസ്ഥാന ശരാശരിക്കും (19.9%) വളരെ കുറവാണ് ഇക്കാര്യത്തില്‍ മലപ്പുറത്തിന്റെ സ്ഥാനം. എറ്റവും കൂടുതല്‍ മദ്യപരുള്ള ജില്ല ആലപ്പുഴയാണ് (29%).ജില്ലയില്‍ മദ്യപിക്കുന്നവരുടെ ഇഷ്ട ബ്രാന്‍ഡ് ബ്രാണ്ടിയാണെന്നും സര്‍വേ റിപ്പോര്‍ട്ടിനെ ഉദ്ദരിച്ച്‌ മനോരമ റിപ്പോര്‍ട്ട് ചെയ്തു.
ബിവറേജസ് കോര്‍പറേഷന്റെ കണക്കുകളില്‍ ആലപ്പുഴക്കാരുടെ ഇഷ്ടമദ്യം റം ആണ്. കഴിഞ്ഞ ഒരു മാസത്തെ കണക്കില്‍ 90,684 കെയ്‌സ് റം ആണ് ആലപ്പുഴക്കാര്‍ കുടിച്ചത്. ബാക്കി ഇനങ്ങളും ബിയറും എല്ലാം കൂടി 1.4 ലക്ഷം കെയ്‌സ് ചെലവായി. അതേസമയം ആലപ്പുഴയിലെ സ്ത്രീകളില്‍ 0.2 ശതമാനം മാത്രമാണ് മദ്യപിക്കുന്നത്.മദ്യപിക്കുന്നവരുടെ കണക്കില്‍ കേരളം ദേശീയ ശരാശരിയെക്കാളും മുന്നിലാണ്. 15 വയസിന് മുകളിലുള്ള പുരുഷന്‍മാരില്‍ ദേശീയ ശരാശരി 18.8 ശതമാനം മദ്യപിക്കുമ്ബോള്‍ കേരളത്തില്‍ ഇത് 19.9 ശതമാനമാണ്. കേരളത്തില്‍ നഗരങ്ങളില്‍ 18.7 ശതമാനവും ഗ്രാമങ്ങളില്‍ 21 ശതമാനവും പുരുഷന്‍മാര്‍ മദ്യപിക്കുമെന്നും സര്‍വേ പറയുന്നു.

Related News