Loading ...

Home National

നാഗാലാന്‍ഡിലെ പ്രശസ്​തമായ ഹോണ്‍ബില്‍ ഫെസ്റ്റിവലിന്​ തുടക്കം

ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം നാഗാലാന്‍ഡിലെ പ്രശസ്​തമായ ഹോണ്‍ബില്‍ ഫെസ്റ്റിവലിന്​ തുടക്കം. ആദ്യദിനം തന്നെ 12,000ത്തിലധികം ആളുകള്‍​ ഫെസ്റ്റിവല്‍ സന്ദര്‍ശിച്ചു​.10 ദിവസം നീളുന്ന ആഘോഷം ബുധനാഴ്ചയാണ്​ ആരംഭിച്ചത്​.

കോവിഡ്​ കാരണം 2020ല്‍ ആഘോഷം നടന്നിരുന്നില്ല. മുഖിയിലെ നാഗ ഹെറിറ്റേജ് വില്ലേജില്‍ ഗവര്‍ണര്‍ ജഗദീഷ് മുഖി നാഗങ്ങളുടെ പരമ്ബരാഗത ഗാനമാലപിച്ചാണ്​ ഉത്സവം ആരംഭിച്ചത്. 'നാഗാ വിമത ഗ്രൂപ്പുകളുമായി ഏറെക്കാലമായി കാത്തിരിക്കുന്ന സമാധാന കരാര്‍ ഒപ്പിടുന്ന ദിവസം വിദൂരമല്ല.

സമാധാനപരവും പുരോഗമനപരവുമായ നാഗാലാന്‍ഡിന്‍റെ പുതിയ പ്രഭാതത്തെ സ്വാഗതം ചെയ്യാനുള്ള അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ എല്ലാവരും തയാറാകണം' -ഗവര്‍ണര്‍ പറഞ്ഞു. നാഗാ സംസ്‌കാരത്തിലും പൈതൃകത്തിലും അഭിമാനിക്കണമെന്നും അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു.ചടങ്ങില്‍ മുഖ്യമന്ത്രി നെഫിയു റിയോ സംബന്ധിച്ചു. നമ്മുടെ സംസ്കാരത്തിന്റെ പ്രത്യേകതയും വൈവിധ്യവും അതിന്റെ എല്ലാ മഹത്വത്തിലും പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഏറ്റവും വലിയ തദ്ദേശീയ ഉത്സവങ്ങളില്‍ ഒന്നാണിതെന്ന്​ അദ്ദേഹം പറഞ്ഞു.

ഇസ്രായേല്‍ അംബാസഡര്‍ നൗര്‍ ഗിലോണ്‍, യുനൈറ്റഡ് സ്റ്റേറ്റ്സ് കോണ്‍സല്‍ ജനറല്‍ മെലിന്‍ഡ പാവക്, ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ മന്‍ഫ്രെഡ് ഓബര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.22ാമത്​ ഉത്സവത്തിന്‍റെ ആദ്യ ദിനത്തില്‍ 12420 പേരാണ്​ എത്തിയതെന്ന്​ ടൂറിസം വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ടോകാഇ ടുക്കുമി പറഞ്ഞു. ഇതില്‍ 9527 പേര്‍ സ്വദേശികളും 2882 പേര്‍ ആഭ്യന്തര സഞ്ചാരികളുമാണ്.

Related News